ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25
പ്രതിഭകൾക്ക് അനുമോദനവും ആദരവും
തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അക്കാദമിക അക്കാദമികേതര മികവു പുലർത്തിയ പ്രതിഭകളെ ആദരിച്ചു.അവാർഡ് വിതരണത്തിൻ്റേയും പ്രതിഭാ സംഗമത്തിൻ്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.വേണുഗോപാലൻ നായർ നിർവഹിച്ചു.എസ്.എസ് എൽ.സി, +2 അവാർഡ് വിതരണം, കലാകായിക പ്രതിഭകളെ ആദരിക്കൽ, ജില്ലാ പഞ്ചായത്തിൻ്റെ ഉപഹാര വിതരണം,NMMSE, STEPS , സിവിൽ സർവ്വീസ് മാർഗ്ഗദീപം എന്നിവയിൽ മികവു പുലർത്തിയ പ്രതിഭകൾക്ക് ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.

മൊബൈൽ അഡിക്ഷനും സൈബർ കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്
30 / 07/ 2024ന് തോന്നക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് 8-ാം തരം വിദ്യാർത്ഥി കൾക്ക് മൊബൈൽ അഡിക്ഷനും സൈബർ കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നടന്നു. കേരള പോലീസ് ക്രൈംബ്രാഞ്ച് ഹൈടെക് ക്രൈം എൻക്വയറി സെൽ സബ് ഇൻസ്പെക്ടർ ശ്രീ കണ്ണൻ എസ് പി യുടെ നേതൃത്വത്തിൽ സൈബർ സെൻസിറ്റൈസേഷൻ ബോധവൽക്കരണ ക്ലാസ് നടന്നു. കുട്ടികളുടെ ഇടയിൽ കണ്ടുവരുന്ന അമിതമായ മൊബൈൽ ആസക്തി, തുടർച്ചയായി കണ്ടുവരുന്ന കുറ്റകൃത്യങ്ങൾ, അതിൽ ഉണ്ടാകുന്ന ശിക്ഷാനടപടികൾ എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിച്ചു.
വയനാടിന് കൈത്താങ്ങായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകൾ( NCC, SPC, JRC, നല്ല പാഠം, സീഡ് ക്ലബ്) സംയുക്തമായി അവശ്യസാധനങ്ങൾ ശേഖരിക്കുകയും അതാത് യൂണിറ്റുകളിലേക്ക് കൈമാറുകയും ചെയ്തു.
TEENS ' CLUB INAGURATION

Dr. K. Geetha Lekshmi

തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം (05/08/24, തിങ്കൾ ) രാവിലെ 10 .30 ന് ഡോ. കെ.ഗീതാ ലക്ഷ്മി ടീച്ചർ നിർവഹിച്ചു. ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം ഒരുക്കൽ ഉദ്ഘാടനം ചീര വിത്ത് പാകിക്കൊണ്ട് ഗീതാലക്ഷ്മി ടീച്ചർ നിർവഹിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024


തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 16 /8 /2024 വെള്ളിയാഴ്ച വോട്ടിംഗ് മെഷീന്റെ സഹായത്താൽ ജനാധിപത്യ രീതിയിൽ വളരെ വിപുലമായി നടന്നു. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ എന്നിവർകുട്ടികളായിരുന്നു.സമ്മതി സോഫ്റ്റ്വെയർ 2024 ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്താണ് വോട്ടിംഗ് നടത്തിയത്. ഫസ്റ്റ് പോളിംഗ് ഓഫീസർ സമ്പൂർണ്ണയിൽ നിന്ന് എടുത്ത കുട്ടികളുടെ ലിസ്റ്റ് നോക്കി പേര് വിളിക്കുകയും, സെക്കൻഡ് പോളിംഗ് ഓഫീസർ കൈയില് മഷി പുരട്ടുകയും,തേർഡ് പോളിംഗ് ഓഫീസർ എന്റർ കീ പ്രസ് ചെയ്യുകയും, പ്രിസൈഡിങ് ഓഫീസർ സേവ് ചെയ്യുകയുംചെയ്തു.ആറ് സിസ്റ്റം ഉപയോഗിച്ചാണ് യുപിയിലെയും ഹൈസ്കൂളിലെയും 43 ഡിവിഷനുകളിൽവോട്ടിംഗ് നടത്തിയത്.
എജുക്കേഷൻ ക്യാമ്പയിൻ
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെയും,കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷന്റെയും (CAWA)മിഷൻ റാബീ സിന്റെയും നേതൃത്വത്തിലുള്ള റാബീസ് ഫ്രീ പ്രോജക്റ്റിന്റെ ഭാഗമായി പേവിഷ ബാധയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടന്നു.മൃഗസംരക്ഷണ വകുപ്പിലെ എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി അശ്വനി.എം ക്ലാസുകൾ നയിച്ചു
സ്വാതന്ത്യദിന ക്വിസ
ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് എൽ വി എച്ച് എസ്സിൽ വച്ചു നടന്ന സ്വാതന്ത്യദിന ക്വിസിൽ up വിഭാഗം ഒന്നാം സ്ഥാനം നേടിയ ശിഖ ആർ സതീഷ് (7 D) അർജ്ജുൻ ആർ എസ് (5 D).
78-മത് സ്വാതന്ത്ര്യ ദിനാഘോഷം


ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ വിപുലമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തി. തുടർന്ന് എൻ സി സി, എസ് പി സി കേഡറ്റുകൾ സംയുക്തമായി നടത്തിയ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യാതിഥിയായിരുന്നു. അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ഈ ചടങ്ങ് കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു
ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു

തോന്നയ്ക്കൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കാനറ ബാങ്ക് നൽകിയ ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഇ .നസീർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. തോന്നയ്ക്കൽ രജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുജിത്ത് .എസ് സ്വാഗതം ആശംസിച്ചു.കാനറ ബാങ്ക് മാനേജർ ശ്രീ ഷിജിൻ, ശ്രീ.ഡിജിൻ, എച്ച് .എസ് സീനിയർ ശ്രീ ഷെഫീക്ക് എ, യു.പി.സീനിയർ ശ്രീമതി ജാസ്മിൻ എച്ച്.എ ആശംസകൾ അറിയിച്ചു.യു.പി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ.എസ്, എസ് .എം.സി അംഗം വിനയ് എം.എസ് എന്നിവർ സന്നിഹിതരായിരുന്നു.
ശാസ്ത്രോത്സവം



ജിഎച്ച്എസ്എസ് തോന്നയ്ക്കലിലെ സ്കൂൾതല ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 23/8/2024 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി നിർവഹിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ E. നസീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതം ആശംസിച്ചു
പി ടി എ പൊതുയോഗം
തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വാർഷിക പൊതുയോഗം ഓഗസ്റ്റ് 30 ന് ഉച്ച കഴിഞ്ഞ് 2 ന് നടന്നു .പൊതുയോഗം ജില്ലാ ഡിവിഷൻ മെമ്പർ കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ നസീർ അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അധ്യയന വർഷത്തിൽ പിടിഎ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നസീർ ഇ, വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ജി ജയകുമാർ, വൈസ് ചെയർമാൻ ശ്രീ ബോബൻ റ്റി. എസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി അനിലകുമാരി.

ഗോടെക് പദ്ധതിയ്ക്ക് തുടക്കമായി

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായുള്ള GOTEC (Global opportunities through English Communication ) പ്രോഗ്രാം ഉദ്ഘാടനം സെപ്റ്റംബർ 26 വ്യാഴാഴ്ച തോന്നയ്ക്കൽ ഗവ. ഹയർസക്കന്ററി സ്കൂളിൽ നടന്നു. പദ്ധതി ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു .പി.ടി.എ. പ്രസിഡൻറ് ശ്രീ ഇ . നസീർ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൽ ശ്രീമതി ജെസി ജലാൽ സ്വാഗതം പറഞ്ഞു .പ്രോജക്ട് കോഡിനേറ്റർ ശ്രീമതി. രമ്യ എൽ.കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി GOTEC പ്രോഗ്രാം പരിചയപ്പെടുത്തി.ഈപദ്ധതിയിലൂടെ കുട്ടികൾക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും അവരുടെ ആശയവിനിമയ നൈപുണി വികസിപ്പിക്കാനും സാധ്യമാകുന്നു. .
ജില്ലാ പഞ്ചായത്തിൽ നിന്നും

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച സോളാർ പാനൽ,ഏഴ് കമ്പ്യൂട്ടർ സിസ്റ്റം തുടങ്ങിയവയുടെ ഉദ്ഘാടനം നടന്നു .
എസ് എസ് സി 87' എന്ന കൂട്ടായ്മ

ഓർമ്മയിൽ എന്നും എസ് എസ് സി 87' എന്ന കൂട്ടായ്മ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ച് 50 കസേരകൾ സ്കൂളിന് സമർപ്പിച്ചു.
CH പ്രതിഭ ക്വിസ്
കോട്ടൺഹിൽ സ്കൂളിൽ വച്ച് നടന്ന CH പ്രതിഭ ക്വിസ് തിരുവനന്തപുരം സോൺ(HS വിഭാഗം)- കൃഷ്ണശ്രീ എം എം.,9C മൂന്നാം സ്ഥാനം കരസ്ഥമാക്കി . HSS വിഭാഗം- നിരഞ്ജൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി
കണിയാപുരം ഉപജില്ലാതലം സയൻസ്ക്വിസ്
കണിയാപുരം ഉപജില്ലാതലം സയൻസ്ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം - നിരഞ്ജൻ S,HSS(CS2)
കണിയാപുരം ഉപജില്ലാതല ഗണിതക്വിസ്
കണിയാപുരം ഉപജില്ലാതല ഗണിതക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം - അമൽ മുഹമ്മദ്,HSS, CS1
കണിയാപുരം സബ്ജില്ലാതലം IT ക്വിസ്
കണിയാപുരം സബ്ജില്ലാതലം IT ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം-JASIL JM (CS2)
ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ച് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി യൂണിറ്റ്, സീഡ് ക്ലബ് എന്നിവ സംയുക്തമായി വേങ്ങോട് കാരുണ്യ ബഡ്സ് സ്കൂളിലെ കുട്ടി കളോടൊപ്പം ഓണം ആഘോഷിച്ചു.

പി ടി എ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് മണലകം വാർഡ് മെമ്പർ ശ്രീമതി നയന വി ബി ഉദ്ഘാടനം ചെയ്തു
' SSLC 91 എവർഗ്രീൻ'

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ' SSLC 91 എവർഗ്രീൻ' സ്കൂളിലേക്ക് 20 കസേരകൾ സംഭാവന നൽകി
HSS ജില്ലാതലം സയൻസ് ക്വിസ്
HSS ജില്ലാതലം സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്റ്റേറ്റ് ലേക്ക് നിരഞ്ജൻ S (CS2) തെരഞ്ഞെടുക്കപെട്ടു
ശ്രദ്ധ ക്ലാസിന്റെ ഉദ്ഘാടനം

2024 ഒക്ടോബർ 3ന്, സ്കൂളിൽ UP വിഭാഗം ശ്രദ്ധ ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. സീനിയർ അധ്യാപിക ശ്രീമതി. ജാസ്മിൻ .H.Aപരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ബിന്ദു. L S ടീച്ചർ ,മഹേഷ് സർ, ജസീറ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ശ്രദ്ധ പദ്ധതി കോർഡിനേറ്റർമാരായ ഹിമ ടീച്ചർ, അശ്വതി BS ടീച്ചർ എന്നിവർ കുട്ടികളുടെ പഠനശേഷി വളർത്തുന്നതിന് ശ്രദ്ധയുടെ പ്രാധാന്യം വിശദീകരിച്ചു.
നാഷണൽ റോൾ പ്ലേ

തിരുവനന്തപുരം റവന്യൂ ജില്ലാതല മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി


കാഴ്ച ദിനം

തോന്നയ്ക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 10/10 / 24 (വ്യാഴം) കാഴ്ചദിനത്തോടനുബന്ധിച്ച് ,അഹല്യ കണ്ണാശു പത്രിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കണ്ണ് സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഡോ. ജിഷ എസ് ഖാൻ ക്ലാസ്സ് നയിച്ചു. പി റ്റി.എ പ്രസിഡൻ്റ് ശ്രീ. ഇ നസീർ, ഹെഡ്മാസ്റ്റർ ശ്രീ.സുജിത്ത് എസ് , സീനിയർ അസിസ്റ്റൻറ് ശ്രീ. ഷഫീക്ക്.എ.എം, HS സ്റ്റാഫ് സെക്രട്ടറി ബീന.എസ്, ശ്രീമതി.സുനിഷ ബേബി ,ഒപ്റ്റോമിട്രിസ്റ്റ് ആര്യ എ.പി, ഡൽമ രമേഷ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ് : ആരോഗ്യമുള്ള ജീവിതം ശരിയായ ഭക്ഷണശീലത്തിലൂടെ
സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായുള്ള ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ് ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ സ്കൂളിൽ നടക്കുകയാണ്. ഈ പഠന പരിപോഷണ പരിപാടിയിൽ കുട്ടികളുടെ ഭക്ഷണ ശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രോജക്ട് ആണ് സ്കൂൾ ഏറ്റെടുത്തത്. 8, 9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ( അമിതവണ്ണം ഉള്ളവരും പോഷകാഹാരം കുറവുള്ളവരും ) ഒക്ടോബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഭക്ഷണക്രമത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് കെയറിലെ ന്യൂട്രീഷൻ ഡിപ്പാർട്ട്മെന്റിലെ ജനറൽ കോഡിനേറ്റർ ആയ ശ്രീമതി ജയശ്രീ ആണ് ക്ലാസ്സ് നയിച്ചത്. ഒരു മണിക്കൂറോളം ഉള്ള ക്ലാസ്സിൽ ആരോഗ്യപരമായ ഭക്ഷണ ശീലത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. പ്രസ്തുത ബോധവൽക്കരണ ക്ലാസിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ്, സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ നസീർ, സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീഖ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന, എസ്എംസി അംഗം ശ്രീ വിനയൻ, കിംസ് ഹെൽത്ത് സൂപ്പർവൈസർ ശ്രീ റോജി എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക് അവരുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ട ഭക്ഷണക്രമം മനസ്സിലാക്കുന്നതിന് അത് രക്ഷിതാക്കളെ ധരിപ്പിക്കുന്നതിനും ഈ ക്ലാസ് ഉപകാരപ്പെട്ടു.
കണിയാപുരം സബ്ജില്ലാ ശാസ്ത്രമേള
കണിയാപുരം സബ്ജില്ലാ ശാസ്ത്രമേളയിൽ ഐടി വിഭാഗം ( യുപി എച്ച് എസ് , എച്ച് എസ് എസ്) ഓവറോൾ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വർക്ക് എക്സ്പീരിയൻസ് ഓവറോൾ രണ്ടാം സ്ഥാനവും നേടി.
ശ്രദ്ധ ക്ലാസ്സ്

8, 9 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ശ്രദ്ധ ക്ലാസ്സ് 7/10/24 തിങ്കളാഴ്ച്ച ആരംഭിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച്.എം സുജിത്ത് എസ് നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീക്ക് എ എം ആശംസ അറിയിച്ചു. ശ്രദ്ധ കൺവീനർ ആഷ യുടെ നേതൃത്വത്തിൽ അധ്യാപികമാരയ നീതു എം, ഷമീലാബീവി എൻ എന്നിവർ ക്ലാസെടുത്തു
സവിശേഷ ശ്രദ്ധ ക്ലാസ്

പത്താം ക്ലാസിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്നതിനായി വൈകുന്നേരം സവിശേഷ ശ്രദ്ധ ക്ലാസ് തുടങ്ങുന്നതിന്റെ മുന്നോടിയായി രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു
NMMS SCHOLARASHIP EXAM ന് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന NMMS SCHOLARASHIP EXAM ന് വേണ്ടിയുള്ള പരിശീലന ക്ലാസുകൾക്ക് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിൽ തുടക്കമായി. 2024 ഒക്ടോബർ 14 രാവിലെ 8.30 ന് ഹെഡ്മാസ്റ്റർ സുജിത് എസ് ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചറായ ബിന്ദു എൽ എസ് ആശംസകൾ അറിയിച്ചു. NMMS ക്ലാസ് കോഡിനേറ്റർ കവിത ജി. പരീക്ഷയെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ കുട്ടികളെ അറിയിക്കുകയും പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
ഹെൽത്ത് ആൻഡ് ഹൈജീൻ ബോധവൽക്കരണ ക്ലാസ്

ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ടിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഹെൽത്ത് ആൻഡ് ഹൈജീൻ എന്ന വിഷയത്തെ ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി
ഉപജില്ല ശാസ്ത്രമേള 2024- 25
8 9 10 തീയതികളിലായി നടന്ന കണിയാപുരം ഉപജില്ല ശാസ്ത്രമേള 2024- 25 തോന്നയ്ക്കൽ ഐടി ഫെയറിന് യുപി,എച്ച്എസ്,എച്ച്എസ്എസ് ഓവറോളും പ്രവർത്തിപരിചയമേളയിൽ എച്ച് എസ് വിഭാഗത്തിന് സെക്കൻഡ് ഓവറോളും കരസ്ഥമാക്കി.
IT യുപി വിഭാഗത്തിന് എ ഗ്രേഡും സി ഗ്രേഡും സയൻസ് വിഭാഗത്തിന് ഫസ്റ്റ് എ ഗ്രേഡും തേർഡ് എ ഗ്രേഡ് രണ്ട് സി ഗ്രേഡും ഗണിത വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും തേഡ് എ ഗ്രേഡും ഒരു എഗ്രേഡും രണ്ട് ബി ഗ്രേഡും പ്രവർത്തിപരിചയ വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും തേഡ് എ ഗ്രേഡും രണ്ട് എ ഗ്രേഡും അഞ്ച് ബി ഗ്രേഡുകളും ഒരു സി ഗ്രേഡും സോഷ്യൽ സയൻസ് വിഭാഗത്തിന് ഒരു ബി ഗ്രേഡും ഒരു സീ ഗ്രേഡും ക്വിസിന് ഫസ്റ്റും കരസ്ഥമാക്കി .
എച്ച് എസ് വിഭാഗത്തിൽ സയൻസ് വിഷയത്തിന് തേഡ് എ യും ഒരു ബിഗ്രേഡും മൂന്ന് സിഗ്രേഡും ഐടി വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും രണ്ടു ബിഗ്രേഡും രണ്ട് സിഗ്രേഡും സോഷ്യൽ സയൻസ് വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും സെക്കൻഡ് എ ഗ്രേഡും ഒരു എ ഗ്രേഡും പ്രവർത്തി പരിചയം വിഭാഗത്തിന് മൂന്നു ഫസ്റ്റ് എ ഗ്രേഡും 7 സെക്കൻഡ് എ ഗ്രേഡും രണ്ട് തേർഡ് എ ഗ്രേഡും മൂന്ന് എ ഗ്രേഡുകളും മൂന്നു ബി ഗ്രേഡുകളും ഒരു സി ഗ്രേഡും ഗണിത വിഷയത്തിന് സെക്കൻഡ് എ ഗ്രേഡും രണ്ട് എഗ്രേഡുകളും രണ്ടു ബിഗ്രേഡുകളും കരസ്ഥമാക്കി
ലോക വിദ്യാർത്ഥി ദിനം

മാത്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഇതിൻ്റെ ഭാഗമായി കുട്ടികളുടെ ചിന്താശേഷി വർദ്ധിപ്പിക്കുന്ന പസിൽ സോൾവിങ് പ്രോഗ്രാം സംഘടിപ്പിച്ചു. HS, UP വിഭാഗം കുട്ടികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു
ഫുഡ് ഫെസ്റ്റ് രുചിമേളം '24

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പിംഗ് ഹാൻഡ് പ്രോജെക്ടിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.സ്കൂൾ ചികിത്സാനിധിയിലേ ക്കു ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രുചിമേളം '24 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബിരിയാണി ഫെസ്റ്റും ഇതിന്റെ ഭാഗമായിരുന്നു.ഫുഡ് ഫെസ്റ്റിൽ 15 ഓളം സ്റ്റാളുകളും 80 ഓളം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. നാടൻ രുചികളും ആരോഗ്യകരമായ മറ്റ് വിഭവങ്ങളും മേളയുടെ പ്രത്യേകതയായിരുന്നു .സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായുള്ള ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ് സ്കൂളിൽ നടക്കുകയാണ്. ഈ പഠന പരിപോഷണ പരിപാടിയിൽ കുട്ടികളുടെ ഭക്ഷണ ശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രോജക്ട് ആണ് സ്കൂൾ ഏറ്റെടുത്തത്. 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 16 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന് ഫുഡ് ഫെസ്റ്റിൽ ആരോഗ്യകരമായ ഭക്ഷണം,സമീകൃതാ ഹാരം എന്നിവയ്ക്ക് ഊന്നൽ നൽകി യുള്ള - വരൂ പോഷാകാം - സ്റ്റാളും ഉണ്ടായിരുന്നു. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ഭക്ഷണ ശീലങ്ങളെക്കുറിച്ചും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ സ്റ്റാൾ ക്രമീകരിച്ചത്. ഫുഡ് ഫെസ്റ്റ് ജില്ലാപഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.
Quiz വിജയികൾ

Al Saints college ൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ HS വിഭാഗം മൂന്നാം സ്ഥാനം നേടിയ ചേതൻ ,രുദ്രാക്ഷ് ; HSS വിഭാഗം ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ,ജാസിൽ
കണിയാപുരം സബ് ജില്ലാ കലോൽസവം ഓഡിയോ റിലീസിംഗ്

കണിയാപുരം ഉപജില്ലാ കലോൽസവത്തിന്റെ പ്രചാരണാർത്ഥം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂൾ തയ്യാറാക്കിയ ഓഡിയോ റിലീസിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രിൻസിപ്പൽ, HM, സീനിയർ അസിസ്റ്റന്റുമാർ,സ്റ്റാഫ് സെക്രട്ടറിമാർ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ PTA പ്രസിഡന്റ് E. നസീർ നിർവഹിച്ചു
ശുദ്ധി 2024

ജൂൺ മാസത്തെ ഏറ്റവും വൃത്തിയുള്ള ക്ലാസായി തെരഞ്ഞെടുക്കപ്പെട്ട 5,6,7, 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾ പുരസ്കാരം ഏറ്റുവാങ്ങുന്നു
1977 SSLC കൂട്ടായ്മയായ സൗഹൃദം

1977 SSLC ബാച്ച് സൗഹൃദം തോന്നയ്ക്കൽ HSS ൽ സ്ഥാപിച്ച CCTV യുടെ ഉദ്ഘാടനം പ്രൊഫ. രാധാകൃഷ്ണൻ സർ നിർവഹിച്ചു. 50 കസേരകൾ സംഭാവന നൽകി.കസേരകൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് .എസ് സ്വീകരിച്ചു.
മാലിന്യമുക്ത നവകേരളം

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കി.
കേരളപ്പിറവി ദിനം ആഘോഷിച്ചു

ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ സ്കൂളിൽ നവംബർ 1 കേരള പിറവി ദിനവും കേരള ഭാഷാ ദിനവും ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ കേരള ഭാഷാ പ്രതിജ്ഞ ചൊല്ലി. തുടർന്ന് കേരള ഉല്പത്തിയെക്കുറിച്ച് ലഘുലേഖ വായിക്കുകയുണ്ടായി. കേരള ഗാനങ്ങൾ ആലപിച്ചു. തുടർന്ന്,കേരള രൂപരേഖയിൽ കുട്ടികൾ അണിനിരന്നു. ഇത് കുട്ടികളിൽ കൗതുകം ഉണർത്തി. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരിയും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ് എന്നിവർ നേതൃത്വം നൽകി..
കണിയാപുരം സബ്ജില്ലാ കലോത്സവം



കണിയാപുരം സബ്ജില്ലാ കലോത്സവം നവംബർ 5 ,6 ,7 ,8 തീയതികളിൽ നടന്നു.വർണോത്സവം എന്ന പേരിൽ ഘോഷയാത്രയോടു കൂടി ഉദ്ഘാടനം ആരംഭിച്ചു.പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി അനിൽകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു .