ഓർക്കാട്ടേരി നോർത്ത് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabeesh (സംവാദം | സംഭാവനകൾ)
ഓർക്കാട്ടേരി നോർത്ത് യു പി എസ്
വിലാസം
ഒാര്‍ക്കാട്ടേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്, മലയാളം
അവസാനം തിരുത്തിയത്
22-01-2017Sabeesh




................................

ചരിത്രം

1919 ലാണ് ഈ അക്ഷരോദ്യാനം തുടങ്ങിയത് 'ഹരിശ്രീ' കുറിച്ചത് കൃഷ്ണവര്‍മന്‍ കുഞ്ഞിതങ്ങള്‍ എന്ന രാജസൂര്യന്‍ . അക്ഷരജ്ഞാനമില്ലാത്ത കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ക്ക് മണലില്‍ ആദ്യക്ഷരമെഴുതിയ എഴുത്തുപള്ളി . ഗ്രാമത്തിലെ നിരക്ഷരരായ നാനാമതസ്ഥര്‍ക്കും ജാതിക്കാര്‍ക്കും അക്ഷരാഭ്യാസം നല്‍കാനുള്ള സദുദ്ദേശത്തോടുകൂടിയാണ് കൃഷ്ണവര്‍മന്‍ കുഞ്ഞിതങ്ങളുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചത് അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു 25സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവര്‍ത്തനം ആരംഭിച്ചത്. 1964 ല്‍ ഈ വിദ്യാലയം യു. പി ആയി അപ്ഗ്രേഡ് ചെയ്തു 1965 ല്‍ ഏഴാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തി .അക്കാലങ്ങളില്‍ 800ല്‍ പരം വിദ്യാര്‍ത്ഥികളും 24 ഓളം അധ്യാപികരും ഉണ്ടായിരുന്നു പിന്നീട് സ്കൂളിന് വേണ്ടി പുതുതായി 60 സെന്റ് സ്ഥലം വാങ്ങിക്കുകയും 14 ഓളം പുതിയ ക്ലാസുകള്‍ ഉണ്ടാക്കുകയും ചെയ്തു. എല്ലാ കെട്ടിടങ്ങളും ഓടു മേയുകയും ചെയ്തു അക്കാലങ്ങളില്‍ അടുത്തൊന്നും യു.പി.സ്കൂളുകള്‍ ഇല്ലാത്തതിനാല്‍ 19 ഒളം ഡിവിഷനുകള്‍ ഉണ്ടായിരുന്നു .

1980 ല്‍ മുന്‍ മേനേജര്‍ വിദ്യാലയം ശ്രീ.എം.എം. കൃഷ്ണന് കൈമാറി.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.എം.എം കൃഷ്ണനാണ് . എ.പി .കൃഷ്ണ ന്‍ പണിക്കര്‍ക്കുശേഷം, ഇ.കൃഷണന്‍നായ, പി.സി കുമാരന്‍, കെ .പി സുകുമാര, ഗോപിനാഥന്‍നായര്‍, എന്നിവരാണ് സ്കൂളിലെ പ്രശസ്തരായ മുന്‍ കാല പ്രധാന അധ്യാപകര്‍. ഫലപ്രദമായ പ.ടി.എ ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ കമ്മിറ്റിയുടെ വകയായി സ്കൂളില്‍ വാട്ടര്‍ സപ്ലൈചെയ്യാന്‍ വേണ്ടി ടാങ്ക്,പൈപ്പുകള്‍,മോട്ടോര്‍ എന്നിവ സ്ഥാപിക്കുകയുണ്ടായി. പുതിയ മേനേജ്മെന്റ് സ്കൂള്‍ വൈദ്യുതീകരിച്ചും പുതിയഫര്‍ണിച്ചറുകള്‍ ഉണ്ടാക്കിയും സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി .

ഭൗതികസൗകര്യങ്ങള്‍

60 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളില്‍ 16 ക്ലാസ് മുറികളിലായി 14 ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു കൂടാതെ നല്ല വിശാലമായ ഒരു ഗ്രൗണ്ടും നല്ല പൂന്തോട്ടവും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരയും സുരക്ഷിതത്വമുള്ള വാഹന സൗകര്യവും ഒരു നല്ല സ്മാര്‍ട്ട് ക്ലാസ്റൂം, വിശാലമായ ഒരു കമ്പൂട്ടര്‍ റൂമും മികച്ച സയന്‍സ് ലാബും, മാത്‌സ് ലാബും L K G , UKG കുട്ടികള്‍ക്കായി പ്രത്യേകം കളി ഉപകരണങ്ങളും പാര്‍ക്കും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. XXXXXX
  2. xxxxxxxx

വഴികാട്ടി

{{#multimaps:11.6582612,75.5902717 |zoom=13}}