ചിങ്ങം ഒന്ന് - മലയാളഭാഷാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42049 (സംവാദം | സംഭാവനകൾ) (ക)

 ചിങ്ങം ഒന്ന്  മലയാളഭാഷാദിനം‌         വിഷ്ണു. പി.ജെ.   ക്ലാസ്: 8 ബി 


പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലര്‍ന്ന് ഈ ആര്‍ഷ ഭൂമി ഇന്ന് സ്വര്‍ത്ഥമാനവരാല്‍ ദഃഖിതയാണ്. ഭാര്‍ഗ്ഗവരാമന്റെ വെണ്‍മഴുവിനുമുന്‍പില്‍ സാഗരം സാദരം സമര്‍പ്പിച്ച പുണ്യഭൂമി....... ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികള്‍ വിളങ്ങുന്നനാടെന്നും പാശ്ചാത്യര്‍ പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ ഭാവനാസമ്പത്തിനാല്‍ പുസ്തകതാളുകളില്‍ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടില്‍ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി ശ്രമം മൂലം ഈസുന്ദരഭൂമിയില്‍ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാല്‍ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോര്‍ക്കുമ്പോല്‍ ഇന്ന് ദഃഖം മാത്രം. മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ...

  മലനിരകലള്‍ മകുടംചാര്‍ത്തും
  മലയാളികള്‍ പൂവണിയിക്കും
  മധുമാസം പൂചൂടിയ്കം
  മലയാളമേ ശുദ്ധ മലയാളമേ.