ജി.എം.എൽ.പി.എസ്. ആനക്കയം
'
ജി.എം.എൽ.പി.എസ്. ആനക്കയം | |
---|---|
വിലാസം | |
പുളളിയിലങ്ങാടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
22-01-2017 | ISHAQUE M |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തില്‍ പുളളിയിലങ്ങാടിയില്‍ ഏകാധ്യാപക വിദ്യാലയമായി 1884ല്‍ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളോട് കൂടിയ ഒരു വ്യവസ്ഥാപിത വിദ്യാലയമായി മാറിയത് 1912ലാണ്. പില്‍ക്കാലത്ത് എല്‍പി സ്കൂളുകള്‍ നാലുവരെയാക്കി ചുരുക്കിയതനുസരിച്ച് ഉയര്‍ന്ന ക്ലാസ് നാലാംതരമായി മാറി.
1960കളില്‍ നിലവിലുളള കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് സ്കൂള്‍ പുളളിയിലങ്ങാടി മദ്രസയിലേക്ക് മാറ്റുകയുണ്ടായി. ഒരു വ്യക്തി സൗജന്യമായി നല്‍കിയ 60 സെന്‍റ് സ്ഥലത്ത് സര്‍ക്കാര്‍ വക കെട്ടിടം പണിയുകയും 1972ല്‍ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയുമുണ്ടായി.
പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെണ്‍കുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളില്‍ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളില്‍ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയില്‍ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്.
==
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. ആകര്‍ഷകമായതും പഠനാര്‍ഹവുമായ ചുമര്‍ചിത്രങ്ങള്‍. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടര്‍ ലാബ്, 4കമ്പ്യൂട്ടര്‍, ചലിക്കുന്ന എല്‍.സി.ഡി. പ്രൊജക്ടര്‍, എല്ലാ ക്ലാസുകളിലും ഇന്റര്‍നെറ്റ് സൗകര്യം. പ്രിന്‍റര്‍, സ്കാനര്‍, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികള്‍ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ്, അഡാപ്ററഡ് ടോയ് ലററ്. വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ പച്ചക്കറിത്തോട്ടം, വനവല്‍ക്കരണം, കൂത്താടുഭോജ്യമത്സ്യക്കൃഷി.
മുന്‍ സാരഥികള്‍
ക്ലബുകള്‍
1.വിദ്യാരംഗം
2.സയന്‍സ്
3.മാത് സ്,
4.അറബി,
5.ഇംഗ്ലീഷ്
6.പരിസ്ഥിതി
7.ഹെല്‍ത്ത്
8.സ്പോര്‍ട്സ്
വഴികാട്ടി
മഞ്ചേരി-പെരിന്തല്‍മണ്ണ റോഡില്‍ ആനക്കയത്തു നിന്ന് (പുളളിയിലങ്ങാടി - പന്തല്ലൂര്‍ റോഡ്)1.2 കി. മീ അകലെ (വിളക്കത്തുപടി)യാണ് വിദ്യാലയം.