ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 5 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmuthalamada (സംവാദം | സംഭാവനകൾ) (ghs muthalamada)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലയാളം,തമിഴ് ,ഇംഗ്ലീഷ് മീഡിയങ്ങളിലായി 8 മുതൽ 10 വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.അറബി ക്ലാസ്സുകളും ഇവിടെ നടക്കുന്നു.

പച്ചതുരുത്ത് പദ്ധതി

       SPC  യുടെ നേതൃത്വത്തിൽ 05/06/2024 ന് പച്ചതുരുത്ത് പദ്ധതി സ്കൂളിൽ ആരംഭിച്ചു. ഈ പദ്ധതിയിലൂടെ സ്കൂളിലൊരു പച്ചക്കറിത്തോട്ടം യാഥാർഥ്യമായി.പ്രകൃതി നടത്തം

  09/07/2024 ന് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി നടത്തം എന്ന പരി പാടി സംഘടിപ്പിച്ചു. അരുൺ കുമാർ എന്ന യുവ കർഷകന്റെ ഞാവളം മേട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൃഷി ഫാമിലേക്കായിരുന്നു യാത്ര.പ്രകൃതി സൗഹൃദ ദിനം

   September 28 പ്രകൃതി സൗഹൃദ ദിനത്തോടനുബന്ധിച്ച്  ക്ലസ്സിലൊരു ചെടി എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.പരിപാടിയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഇൻഡോർ സസ്യങ്ങൾ വച്ചു.ഔഷധ തോട്ടം

  ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഗാർഡനിൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ചു.ശുചിത്വ മിഷന്റെ ഭാഗമായി സ്കൂൾ ഹരിതാപമാക്കുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ ഗാർഡനിലും പരിസരത്തും വിവിധയിനം സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.ഹരിത വിദ്യാലയം

     സ്കൂൾ ഹരിത വിദ്യാലയമായി മാറ്റുന്നതിന്റെ ഭാഗമായി 21/10/2024 ന്  കുട്ടികൾ സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, ജൈവ മാലിന്യങ്ങളും തരം തിരിക്കുകയും, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിതകർമ സേനയെ ഏല്‌പിക്കുകയും ചെയ്തു.ഊർജ്ജ സംരക്ഷണം

     ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും  പോസ്റ്ററുകൾ സ്ഥാപിച്ചു.