സെന്റ് തോമസ് എച്ച് എസ് തിരൂർ/ഗ്രന്ഥശാല
[[സെന്റ് തോമസ് എച്ച് എസ് തിരൂർ/ഗ്രന്ഥശാല/സ്കൂൾ ലൈബ്രറി]മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥാപുസ്തകങ്ങൾ, വായന സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായനകുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ വായനപോസ്റ്റർ തയ്യാറാക്കി.