സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ/എന്റെ ഗ്രാമം
കിഴവള്ളൂർ



പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇളകൊള്ളൂർ എന്ന പ്രദേശമാണ് എന്റെ ഗ്രാമം.ഇളകൊള്ളൂർ എന്ന പേര് പറഞ്ഞു പറഞ്ഞു പിന്നീട് കിഴവള്ളൂർ എന്നായി മാറി. ശിവനും പാർവതിയും ഇളകൊണ്ട സ്ഥലമായതിനാലാണ് ഇളകൊള്ളൂർ എന്ന പേര് വന്നതെന്നാണ്ഐതീഹ്യം. മനോഹരമായ ഭൂപ്രകൃതിയും അതോടൊപ്പം ആരാധനാലയങ്ങളും സ്‌കൂളുകളും അംഗൻവാടികളും എന്റെ ഗ്രാമത്തിലുണ്ട്.പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാത എന്റെ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.അച്ചൻകോവിലാർ ഒഴുകുന്നത് എന്റെ ഗ്രാമത്തിലൂടെയാണ്.