ജി എച്ച് എസ് ചെറുതാഴം/Say No To Drugs Campaign
ഗവ ഹയർ സെക്കണ്ടറി സ്കൂൾ ചെറുതാഴം സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ നടന്നു.
ബോധവത്കരണ ക്ലാസ് , ലഘുലേഖ വിതരണം, മോക് ഡ്രിൽ, സൈക്കിൾ റാലി, തെരുവുനാടകം, കൊളാഷ് പ്രദർശനം, കാർട്ടൂൺ മത്സരം , ചിത്ര പ്രദർശനം, പൊതുജനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസ പ്രദർശന സ്റ്റാളുകൾ, വീടുകയറി ബോധവത്കരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു.
നാടിൻ്റെയും സമൂഹത്തിൻ്റേയും നന്മ ലക്ഷ്യം വെച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ഓരോ കാലഘട്ടങ്ങളിലും നടക്കാറുണ്ട്. എസ് പി സിയുടെ കർമ്മോത്സുകരായ മിടുക്കൻമാർ ഈ പ്രവർത്തനങ്ങളിൽ മഹത്തായ സംഭാവനകളാണ് ഓരോ വർഷവും കാഴ്ചവെക്കാറുള്ളത്.
ലഹരി വിരുദ്ധ സന്ദേശം
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഇതാണ്:
1. ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തെയും സമൂഹത്തെയും തകർക്കുന്നു.
2. ലഹരി വസ്തുക്കളുടെ ആസക്തി വ്യക്തിഗതവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
3. ലഹരി വസ്തുക്കളുടെ ഉപയോഗം വിവിധ തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു, അതിൽ വാഹനാപകടങ്ങൾ, ആത്മഹത്യ, അകാല മരണം എന്നിവ ഉൾപ്പെടുന്നു.
4. ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിന്റെ സുരക്ഷയെ തകർക്കുന്നു.
5. ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തിയുടെ ഭാവിയെ തകർക്കുന്നു.
ലഹരി വിരുദ്ധ സന്ദേശങ്ങൾ സമൂഹത്തിലെ അവബോധം വളർത്തുന്നതിനും ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും സഹായിക്കുന്നു.
ഗവൺമെൻ്റും പൊതുവിദ്യാഭ്യാസ വകുപ്പും നിർദ്ദേശിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഓരോ വർഷവും ഭംഗിയായി നടത്താറുണ്ട്.
ചിത്രങ്ങൾ
ലഹരിക്കെതിരെ പടപൊരുതാം
വർണങ്ങളിൽ തെളിയുന്ന അരുത് ലഹരി
ജീവിതമാണ് ലഹരി
ലഹരി വിരുദ്ധ ദിന മുദ്രാവാക്യങ്ങൾ
ലഹരി വസ്തുക്കളെ മറക്കാം...
നല്ലൊരു നാളെയെ സ്വപ്നം കാണാം...
ലഹരിയുടെ ലോകം ഇരുളടഞ്ഞതാണ്...
നമുക്ക് നന്മയുടെ ലോകത്തേക്കുയരാം..
‘ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കു
ആരോഗ്യം സംരക്ഷിക്കൂ‘
‘എരിഞ്ഞു തീരു ജീവിതം ഈ സിഗരറ്റ് പോലെ‘
‘ലഹരി ഉപേക്ഷിക്കൂ മനുഷ്യനായി ജീവിക്കു‘
"മദ്യം വേണ്ടാ.. പുകവലി വേണ്ടാ..
മർത്യർക്കിനിമേൽ ലഹരികൾ വേണ്ടാ.. !!!"
"Drugs : You use, You lose"
"Just say no to DRUGS"
"വേണ്ടേ വേണ്ടാ..
വേണ്ടേ വേണ്ടാ..
ലഹരികൾ നമുക്കിനി വേണ്ടേ വേണ്ടാ"
"ആരോഗ്യത്തിന്റെ കടക്കൽ വെയ്ക്കുന്ന മഴുവാണ് ലഹരി !"
"പുകച്ചു കളയാം
കുടിച്ചു തീർക്കാം
എരിഞ്ഞമരുന്നത് പക്ഷെ.. നമ്മൾ തന്നെ"