കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 983504 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊൽപ്പുള്ളി

പൊൽപ്പുള്ളി

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റേയും കേരളസംസ്ഥാനത്തിന്റെയും പാലക്കാട് ജില്ലയുടെയും ചരിത്രത്തിൽ പ്രത്യേകമായസ്ഥാനമുള്ള ഒരു പ്രദേശമാണ് പൊൽപ്പുള്ളി .

ഈ പ്രദേശത്തിന്  പൊൽപ്പുള്ളി  എന്ന പേര്  ലഭിച്ചതിൽ  പല രസകരമായ  കഥകളും  പ്രചാരത്തിലുണ്ട് .

കൊയ്ത്തിന്റെ പ്രദേശമായ കൊയ്പ്പള്ളി പറഞ്ഞു പറഞ്ഞു പൊൽപ്പുള്ളി ആയെന്നും ,

സ്ഥലത്തെ പ്രധാന ഭൂവുടമയായ  കോപ്പുള്ളി അപ്പന്റെ  പേരിൽ കൊപ്പള്ളി  എന്ന സ്ഥലപ്പേര്  ലഭിച്ചതായും പിന്നീടത് പൊൽപ്പുള്ളി ആയി , തമിഴ്‌നാട്ടിൽ നിന്നും  കച്ചവടത്തിനായി  വരുന്ന വ്യാപാരികൾ  കമ്പിളിച്ചുങ്കവഴി  വന്നു   പൊൽപ്പുള്ളിക്ക്  അടുത്തുള്ള  ആലിൻ ചുവട്ടിൽ  വിശ്രമിക്കുമായിരുന്നു  ഇതു നെല്ല്  തേങ്ങ  എന്നിവയുടെ വ്യാപാരത്തിനും  അതുവഴി  നല്ല വരുമാനത്തിനും  കാരണമായി , ഈ  പ്രദേശം പൊൻപ്പുള്ളി  എന്നും പിന്നീട്  പൊൽപ്പുള്ളി  ഇന്നുമായി എന്നാണ് കഥ .

ഭൂമിശാസ്ത്രം

Polpully

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമവും ഗ്രാമപഞ്ചായത്തുമാണ് പൊൽപ്പുള്ളി.പാലക്കാട് നഗരത്തിൽ നിന്ന് 10 കിലോമീറ്ററും ചിറ്റൂരിൽ നിന്ന് 5 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം.

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

  • കെവിഎം യു പി സ്കൂൾ പൊൽപ്പുള്ളി
  • PGP HSS പൊൽപ്പുള്ളി

പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ് ,പൊൽപ്പുള്ളി
  • ഗ്രാമപഞ്ചായത് ,പൊൽപ്പുള്ളി
  • ഹോമിയോ ഡിസ്പെൻസറി