ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്/എന്റെ ഗ്രാമം

16:15, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dennis George (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോതമംഗലം

  എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ കോതമംഗലം (Kothamangalam).

ഭൂമിശാസ്ത്രം

വടക്ക് -- കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകൾ കിഴക്ക് -- കവളങ്ങാട് ഗ്രാമപഞ്ചായത്ത് തെക്ക് -- കോതയാർ പടിഞ്ഞാറ് -- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്. മൂന്നാറിനു 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലജ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
  • കോതമംഗലം മുനിസിപ്പൽ ഓഫീസ്
  • DEO ഓഫീസ്

ആരാധനാലയങ്ങൾ

കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്‌. എൽദോ മോർ ബസേലിയോസ് ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . യാക്കോബായ സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി. എ.സി. ഇ. 498 ൽ സ്ഥാപിതമായെന്നു കരുതുന്ന കോതമംഗലം മർത്ത മറിയം വലിയപള്ളി ടൌണിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.സീറോ മലബാർ ക്രിസ്ത്യാനികളുടെ ആരാധന കേന്ദ്രമായ സെന്റ് ജോർജ് കത്തീദ്രൽ ദേവാലയവും നഗര മധ്യത്തിൽ തന്നെയാനുള്ളത് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ്. കോതമംഗലം പട്ടണത്തിൻ്റെ നഗര ഹൃദയത്തിൽ കോതമംഗലം മൂവാറ്റുപുഴ റൂട്ടിൽ അതി പുരാതനമായ ശ്രീ പാറത്തോട്ട് കാവ് ഭഗവതീ ക്ഷേത്രം, മാതിരപ്പിള്ളി ശ്രീ മഹാ ഗണപതി ക്ഷേത്രം ഇവ സ്ഥിതിചെയ്യുന്നു.കൂടാതെ കിഴക്കേ കോതമംഗലത്ത് മൂന്ന് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ - വലിയകാവ്, ഇളംകാവ്, അയ്യങ്കാവ് എന്നിവ സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥാപിതമായ ആദ്യ മുസ്ലിം ദേവാലയമായ മേതല മൂഹിയുദ്ധീൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിലാണ്.  കൊല്ലവർഷം 1033 ൽ   പുരാതന മുസ്ലിം കുടുംബമായ തോട്ടത്തിക്കുളം കുടുംബക്കാർ സ്ഥാപിച്ച ഈ ആരാധനാലയം തച്ചുശാസ്ത്രത്തിന്റെയും കൊത്തുപണികളുടെയും വിസ്മയകാഴ്ചയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഫാ. ജെ ബി എം യു പി സ്കൂൾ, മലയിൻകീഴ്
  • സെന്റ് ജോർജ് എച്ച് എസ് എസ്
  • മാർ ബേസിൽ കോതമംഗലം
  • സെന്റ് അഗസ്റ്റിൻസ് എച് എസ് എസ്
  • സേക്രെട് ഹാർട് എൽ പി സ്കൂൾ രാമല്ലൂർ
  • എം എ കോളേജ് കോതമംഗലം