എസ്.കെ.ജി.എം എ.യു.പി. സ്കൂൾ കുമ്പളപ്പള്ളി
എസ്.കെ.ജി.എം എ.യു.പി. സ്കൂൾ കുമ്പളപ്പള്ളി | |
---|---|
വിലാസം | |
കുമ്പളപ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | 12432 |
ചരിത്രം
ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്.
ശ്രീ വിശ്വനാഥന്റെ അകമഴിഞ്ഞ സഹകരണം സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നു. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
വിലാസം
എസ്.കെ.ജി.എം.എ.യു.പി. സ്കൂള്‍ കുമ്പളപ്പള്ളി,
പെരിയങ്ങാനം .പി.ഒ
നീലേശ്വരം വഴി
കാസറഗോഡ് ജില്ല - 671314
0467 -2235458 , 9447956077
skgmaup@gmail.com
ഭൗതികസൗകര്യങ്ങള്‍
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ സ്കൂള്‍ അന്തരീക്ഷം
ഐ.ടി അധിഷ്ഠിത പഠനത്തിനായി കമ്പ്യട്ടര്‍ ലാബ്
സ്കൂളിന്റെ എല്ലാ ഭാഗത്തേക്കും സ്കൂള്‍ ബസ് യാത്രാ സൗകര്യം
വൈദ്യുതീകരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍ .
കിണറില്‍ നിന്നുള്ള കുടിവെള്ളം.,
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം കക്കൂസ്, മൂത്രപ്പുര.
കായിക പരിശീലനത്തിനായി കളിസ്ഥലം .
വൈവിധ്യമാര്‍ന്ന , പോഷകസമൃദ്ധമായ ഉച്ചഭക്ഷണ പരിപാടി
പാചകവാതക അടുപ്പ് , വിറകടുപ്പ് എന്നിവയുള്ള പാചകപ്പുര .
സമ്പൂര്‍ണ അപകട ഈന്‍ഷുറന്‍സ് പരിരക്ഷ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്സ് , ഗൈഡ്സ് , കബ്ബ് , ബണ്ണി യൂണിറ്റ്ുകള്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- കാര്‍ഷിക ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ശാസ്ത്ര ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കലാ പരിശീലനം.
- കായിക പരിശീലനം.
- രക്ഷിതാക്കള്‍ക്ക് കുട നിര്‍മാണ പരിശീലനം.
- പ്രീ-പ്രൈമറി അമ്മയും കുഞ്ഞും - വിനോദയാത്ര
മുന്‍കാല പ്രധാനാധ്യാപകര്‍
1. ദേവദാസന്‍.പി.പി
2. കെ.ശാരദ
3. അമ്പു.ഇ.വി
4. ശോഭന ,സി,കെ
മുന്‍കാല അദ്ധ്യാപകര്‍
1. കെ.കുുഞ്ഞമ്പു നമ്പ്യാര്‍
2. വി.എസ്.രാമകൃഷ്ണപ്പിള്ള
3. കൃഷ്ണകുമാര്‍
4. ടി.ഇ ദേവകിയമ്മ
5. രാജമ്മ.എന്‍.എന്‍
6. ടി.ജി.രാജമ്മ
7. പി.വി.നാരായണന്‍
8. എം.നാരായണന്‍
9.കെ.ബാലന്‍
10. ടി.കെ.ഇബ്രാഹിം
11. രാജമ്മ.കെ
12. ലാലി.എം.ലാസര്‍
നേട്ടങ്ങള്‍
സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ ജില്ലയില്‍ അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ്
ഉപജില്ല സംസ്കൃതോത്സവത്തില്‍ മൂന്നാം തവണയും ചാമ്പ്യന്‍ പട്ടം
ഉപജില്ലാ കായിക മേളയില്‍ യു.പി വിഭാഗം റണ്ണേഴ്സ്
2016 - ലെ മികച്ച പി.ടി.എ പുരസ്കാരം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസില്‍ ഉപജില്ലാ വിജയികള്‍
മനോരമ ബാലജനസഖ്യം കണ്ണൂര്‍ മേഖലാ ക്വിസ് മത്സരത്തില്‍ റണ്ണേഴ്സ്
ജില്ലയിലെ മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റ്
കഴിഞ്ഞ 3 വര്‍ഷമായി സമ്പൂര്‍ണ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കിയ സംസ്ഥാനത്തെ എക സ്കൂള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോക്ടര്‍.നദീഷ്.പി.വി
- ഡോക്ടര്‍.ശ്രീജിത്ത്.കെ
- സിനോജ് തോമസ് - മനോരമ ജോര്‍ണലിസ്റ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.2974714, 75.2689608 |zoom=16}}