ജി.എം.യു.പി.സ്കൂൾ വെന്നിയൂർ/എന്റെ ഗ്രാമം
വെന്നിയൂർ
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയുന്ന ഒരു ചെറിയ പട്ടണമാണ് വെന്നിയൂർ.മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് വെന്നിയൂർ.
ഭൂമിശാസ്ത്രം
വണ്ണ, ഉർ എന്നീ രണ്ടു മലയാള വാക്കുകളിൽ നിന്നാണ് വെന്നിയൂർ എന്ന നാമം ഉണ്ടായത്.മലയാളത്തിൽ വെണ്ണയുടെ നാട് എന്നാണർത്ഥം.ദഫ് മുട്ട് , കോൽക്കളി എന്നിവ ഈ പ്രദേശത്തെ സാധാരണ നാടോടി കലകളാണ്. ഇസ്ലാമിക പഠനങ്ങളുടെ സമ്പന്നമായ ഉറവിടം നൽകുന്ന നിരവധി ലൈബ്രറികൾ ഇവിടെ സ്ഥിതി ചെയ്യുന്നു.വെന്നിയൂർ ഗ്രാമം കോട്ടക്കൽ നഗരത്തിലൂടെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.തിരൂർ,താനൂർ,പരപ്പനങ്ങാടി ഇവയാണ് ഏറ്റവും അടുത്തുളള റെയിൽവ്വേ സ്റ്റേഷനുകൾ. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ്. നാഷണൽ ഹൈവേ 66 ഈ പ്രദേശത്തിലൂടെ കടന്നുപോകുന്നു.
പ്രധാന സ്ഥാപനങ്ങൾ
- കെ.എസ്.ഇ.ബി വെന്നിയൂർ
- കേരള ഗ്രാമീൺ ബാങ്ക്
- ജി.എം.യു.പി.എസ് വെന്നിയൂർ
ആരാധനാലയങ്ങൾ
- വെന്നിയൂർ ജുമാ മസ്ജിദ്
- പാറപ്പുറം മോസ്‌ക്
- മുജാഹിദ് മസ്ജിദ്
- വെന്നിയൂർ ശിവ ക്ഷേത്രം