ജി എച്ച് എസ് എസ്, മാരായമംഗലം/എന്റെ ഗ്രാമം
മാരായമംഗലം
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെർപ്പുളശ്ശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.ചെർപ്പുളശ്ശേരി- പട്ടാമ്പി സംസ്ഥാന പാതയിൽ നെല്ലായ പള്ളിപ്പടിയിൽ നിന്നും മപ്പാട്ടുകര ഭാഗത്തേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്തിച്ചേരാം. നെല്ലായ പഞ്ചായത്തിൻ്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാരായമംഗലം സൗത്ത്
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം.
വിനോദ സഞ്ചാര കേന്ദ്രം
- നരിമട
പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരിനടുത്തുള്ള പുറമത്ര ഗ്രാമത്തിലെ ഒരു കുളിർമയുള്ള സ്ഥലമാണ് നരിമട ഗുഹ. ഇവിടെ നിന്നുള്ള നദികളുടെയും കുന്നുകളുടെയും കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്.
-
നരിമട
- തൂത പുഴയും തടയണയും
സഞ്ചാരികൾ അധികമായി സന്ദർശിക്കുന്ന ഒരിടമാണ് മപ്പാട്ടുകര ഗ്രാമത്തിലെ തടയണ. ഒരുപോലെ നയനാനന്ദകരവും അതുപോലെ കുളിച്ചുല്ലസിക്കാനും പറ്റിയ സ്ഥലമാണിത്. സന്ധ്യാ സമയത്തെ ഇവിടുത്തെ കാഴ്ച മനോഹരമാണ്.
-
തടയണ
- ക്വാറി
GHSS മാരായമംഗലം സ്കൂളിന്റെ പുറകു വശത്തായി കാണുന്ന ഇടമാണ് ഈ ക്വാറി. ഒരേപോലെ മനോഹരവും അപകടം പിടിച്ചതുമാണ് ഇത്.
-
ക്വാറി
ആരാധനാലയങ്ങൾ
- നെല്ലായ ജുമാ മസ്ജിദ്
- വേങ്ങനാട്ട് ശിവക്ഷേത്രം
- ആനക്കൽ ഭഗവതിക്ഷേത്രം
- കറോച്ചിക്കാവ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS മാരായമംഗലം
- AUPS ഇരുമ്പാലശേരി
- BHARATH LPS, നെല്ലായ
- ALPS, മാരായമംഗലം
- ALPS പട്ടിശ്ശേരി
- AMLPS, ചെമ്മൺകുഴി
- ADLPS,എഴുവന്തല East
- AMLPS, എഴുവന്തല West