ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Merin Thms (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോതനല്ലൂർ

വൈക്കം താലൂക്കിലെ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ് കോതനല്ലൂർ സ്ഥിതിചെയ്യുന്നത് . കോട്ടയം ടൗണിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ മാറി കോട്ടയം -എറണാകുളം റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു.

ഭൂപ്രകൃതി

കോതനല്ലൂർ ഗ്രാമം കോട്ടയം ജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ്. കേരളത്തിലെ സാധാരണ ഗ്രാമങ്ങളുടെ എല്ലാ പ്രത്യേകതകളും ഇവിടയുണ്ട്. ഈ ഗ്രാമം ,അതിന്റെ പ്രകൃതിസൗന്ദര്യത്താലും സമൃദ്ധമായ പാരമ്പര്യത്താലും അറിയപ്പെടുന്നു. പച്ചപ്പുകൾ നിറഞ്ഞ പാടശേഖരങ്ങളും ഈ ഗ്രാമത്തിൽ കാണാം.

ചരിത്രം

നല്ല കോതകളുടെ നാട് എന്ന രീതിയിലാണ് കോതനല്ലൂർ എന്ന പേര് വന്നത് എന്ന് വിചാരിക്കുന്നു.ഉണ്ണിനീലിസന്ദേശത്തിലും കോതനെല്ലൂരിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്

ആരാധനാലയങ്ങൾ

ചരിത്രപ്രശസ്തമായ കണ്ടീഷങ്ങളുടെ ദേവാലയവും ശിവക്ഷേത്രവും കോതനല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്.

വിദ്യാഭ്സ്ഥാപനങ്ങൾ

ഇവിടെ നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആയിട്ടുള്ള ഇമ്മാനുവൽ ഹയർ സെക്കൻഡറി സ്കൂളും സ്ഥിതി ചെയ്യുന്നു

പ്രശസ്ത വ്യക്തികൾ

  • ഡോ.എസ് ഉണ്ണിക്കൃഷ്ണൻ - വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവി
  • ദിലീഷ് പോത്തൻ-മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്സാക്ഷിയും,തുടങ്ങി നാഷണൽ അവാർഡ് നേടിയ സിനിമകളുടെ സംവിധായകൻ,മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു
  • ജോബിൻ സിറിയക്'-I S R O ശാസ്ത്രജ്ഞൻ,യുവശാസ്ത്രജ്ഞനുള്ള അവാർഡ് ജേതാവ്
  • വിനോദ് കെ ജെ-മികച്ച ബ്ലോഗ് എഴുത്തുകാരൻ,,കവി-ആദ്യ കവിതാ സമാഹാരം-കരയിലെ മീനുകൾ- 2018 ജൂലൈ 22 ന് ഫേബിയൻ ബുക്സ് പുറത്തിറക്കി
  • രാജേഷ് പ്രകാശ്-ഫിനാൻസ് വിഭാഗം ജോയിന്റ് സെക്രട്ടറി