സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്ക്കീം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarithaag (സംവാദം | സംഭാവനകൾ) ('വിദ്യാലയങ്ങൾ സമൂഹത്തിന്റെ വിജ്ഞാനകേന്ദ്രവും സമൂഹനി‍ർമ്മിതി സാധ്യമാക്കുന്ന ശക്തമായ പൊതു ഇടങ്ങളാണ്.വിദ്യാർത്ഥി താൻനിലനിൽക്കുന്ന സമൂഹത്തിന്റെ മൗലികമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയങ്ങൾ സമൂഹത്തിന്റെ വിജ്ഞാനകേന്ദ്രവും സമൂഹനി‍ർമ്മിതി സാധ്യമാക്കുന്ന ശക്തമായ പൊതു ഇടങ്ങളാണ്.വിദ്യാർത്ഥി താൻനിലനിൽക്കുന്ന സമൂഹത്തിന്റെ മൗലികമായ സവിശേഷതകളെ ഉൾക്കൊള്ളുമ്പോഴാണ് വിദ്യാഭ്യാസം ജൈവികവും സർഗ്ഗാത്മകവുമാകുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസപര്യത്തെ ഊട്ടി ഉറപ്പിക്കാനും അതിന്റെ ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹികനിർമ്മിതിക്ക് ഉപയോഗപ്പെടുത്താനുള്ള ഒരു ചുവടുവയ്പാണ് സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്കീം .ഈ പദ്ധതിയുടെ ചാലകശക്തിയും കേന്ദ്രബിന്ദുവും വിദ്യാർത്ഥികൾ തന്നെയാണ്

ലക്ഷ്യം

താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തെയും അതിലൂടെ ലോകത്തെയും മനസ്സിലാക്കുക നേരനുഭവങ്ങൾ നേടുക, സാമൂഹിക സേവന പ്രതിബദ്ധത ആർജ്ജിക്കുന്നതിനുള്ള സാധ്യതകൾ സ്രഷ്ടിക്കുക

ഉദ്ദേശ്യങ്ങൾ

  • ക്ലാസ്സ് മുറിയിൽ രൂപീകരിക്കപ്പടുന്ന അറിവിനെ സാമൂഹിക ഇടപെടലുകളിലൂടെ സമഗ്രമാക്കുക
  • സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് അനുയോജ്യമായി പ്രവർത്തിക്കാനുള്ള കഴിവ് വളർത്തുക
  • വിദ്യാർത്ഥികളിൽ സാമൂഹിക സേവനത്തെക്കുറിച്ചുള്ള പ്രായോഗികജ്ഞാനം രൂപപ്പെടുത്തുക
  • മൂല്യബോധം,സഹഭാവം,നേതൃഗുണം തുടങ്ങിയവ വള‍ർത്തുക
  • നേതൃപാടവം,പക്കാളിത്ത മനോഭാവം എന്നിവ സ്വായത്തമാക്കുക

വ്യത്യസ്ത സാമൂഹിക തലങ്ങളിലുള്ള ഇടപെടലുകളിലൂടെ അടിസ്ഥാന ജീവിത നൈപുണികളുടെ വികാസം സാധ്യമാക്കുക

ലോക സേവനത്തെയും സാമൂഹിക സഹജീനലത്തെയും ആസ്പദമാക്കുന്ന സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആപ്തവാക്യം "സേവനം സഹജീവനം "എന്നതാണഅ