കുമാരനല്ലൂർ ഡിവി എൽപിഎസ്/എന്റെ ഗ്രാമം
കുമാരനല്ലൂർ
കോട്ടയം നഗരത്തിൻ്റെ പ്രാന്തപ്രദേശമാണ് കുമാരനല്ലൂർ. ദേവീക്ഷേത്രത്താൽ പ്രസിദ്ധമായ ഈ നാട്ടിലെ പ്രധാന ഉത്സവമാണ് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ക്ഷേത്രത്തിന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടെനിന്നും 5km മാറിയാണ് കോട്ടയം നഗരഹൃദയം. പുഴയും തോടും മരങ്ങളും പാടവും ഒക്കെ നിറഞ്ഞ മനോഹരമായ ഈ ഗ്രാമം മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയുന്നത്.