ഗവ. യു.പി.എസ്സ്.ചടയമംഗലം/എന്റെ ഗ്രാമം
ചടയമംഗലം
കൊല്ലം ജില്ലയിലുള്ള കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമാണ് ചടയമംഗലം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനവുമാണിവിടം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ചടയമംഗലം എന്ന പേര് 'ജടായുമംഗലം എന്നപേരിൽ നിന്നുമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നു . ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട് ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ മത വിഭാഗങ്ങളിൽപ്പെട്ടവർ ഇവിടെ താമസിക്കുന്നു. കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം ഇവിടുത്തെ പ്രസിദ്ധമായ ഒന്നാണ്.
ഭൂമിശാസ്ത്രം
ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചടയമംഗലം. ആയൂർ, നിലമേൽ പട്ടണങ്ങൾക്കിടയിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായാണ് 19.04 ച.കി.മീറ്റർ മൊത്തം വിസ്തീർണ്ണമുള്ള ചടയമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ ഇടമുളയ്ക്കൽ, ഇട്ടിവ, കടയ്ക്കൽ, നിലമേൽ,പള്ളിക്കൽ, ഇളമാട് എന്നീ പഞ്ചായത്തുകളാണ്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- Govt M. G H. S. S Chadayamangalam
- Govt. U. P. S Chadayamangalam
- H. S. Poonkodu
- S. V L. P. S Poonkode
- S. K. V LPS Kuriyode
- Govt ups vellooppara
- VVHSS poredom