കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/എന്റെ ഗ്രാമം
പൊൽപ്പുള്ളി
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റേയും കേരളസംസ്ഥാനത്തിന്റെയും പാലക്കാട് ജില്ലയുടെയും ചരിത്രത്തിൽ പ്രത്യേകമായസ്ഥാനമുള്ള ഒരു പ്രദേശമാണ് പൊൽപ്പുള്ളി .
ഈ പ്രദേശത്തിന് പൊൽപ്പുള്ളി എന്ന പേര് ലഭിച്ചതിൽ പല രസകരമായ കഥകളും പ്രചാരത്തിലുണ്ട് .
കൊയ്ത്തിന്റെ പ്രദേശമായ കൊയ്പ്പള്ളി പറഞ്ഞു പറഞ്ഞു പൊൽപ്പുള്ളി ആയെന്നും ,
സ്ഥലത്തെ പ്രധാന ഭൂവുടമയായ കോപ്പുള്ളി അപ്പന്റെ പേരിൽ കൊപ്പള്ളി എന്ന സ്ഥലപ്പേര് ലഭിച്ചതായും പിന്നീടത് പൊൽപ്പുള്ളി ആയി , തമിഴ്നാട്ടിൽ നിന്നും കച്ചവടത്തിനായി വരുന്ന വ്യാപാരികൾ കമ്പിളിച്ചുങ്കവഴി വന്നു പൊൽപ്പുള്ളിക്ക് അടുത്തുള്ള ആലിൻ ചുവട്ടിൽ വിശ്രമിക്കുമായിരുന്നു ഇതു നെല്ല് തേങ്ങ എന്നിവയുടെ വ്യാപാരത്തിനും അതുവഴി നല്ല വരുമാനത്തിനും കാരണമായി , ഈ പ്രദേശം പൊൻപ്പുള്ളി എന്നും പിന്നീട് പൊൽപ്പുള്ളി ഇന്നുമായി എന്നാണ് കഥ .