ജി.യു.പി.എസ് ചോക്കാട്/എന്റെ ഗ്രാമം
ചോക്കാട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളാണ് ചോക്കാട് ഗ്രാമപഞ്ചായത്തിനുള്ളത് . ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.മലയോര ഹൈവേയോട് ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമപ്രദേശമാണിത്.ആകെ ജനസംഖ്യ 45000 ആണ്.
അതിരുകൾ
- കിഴക്ക് - അമരമ്പലം, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വണ്ടൂർ, അമരമ്പലം, കാളികാവ് പഞ്ചായത്തുകൾ
- തെക്ക് - കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
- വടക്ക് - അമരമ്പലം പഞ്ചായത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GUPS ചോക്കാട്
- GLPS കൂരിപൊയിൽ
- GLPS കല്ലാമൂല
- GLPS പെടയന്താൾ
- GLPS മമ്പാട്ടുമൂല
- GHSS പുല്ലങ്കോട്
- GLPS ഉതിരംപൊയിൽ
പൊതു സ്ഥാപനങ്ങൾ
- മൃഗാശുപത്രി
- അംഗൻവാടി
- ചോക്കാട് ഗ്രാമപഞ്ചായത്ത്
- ചോക്കാട് വില്ലേജ് ഓഫീസ്
- ഗ്രാമീണ ബാങ്ക്
- പ്രാഥമികാരോഗ്യ കേന്ദ്രം
- കേരള സംസ്ഥാന വിത്തുൽപാദന കേന്ദ്രം,ചോക്കാട്
ശ്രദ്ധേയരായ വ്യക്തികൾ
- പ്രകാശൻ ചോക്കാട്, സിനിമാ സംവിധായകൻ, ഇസ്ര
- മുസ്തഫ മാസ്റ്റർ, നാടക രംഗത്തെ കുലപതി
- ടി.കെ ഹംസ,മുൻ മന്ത്രി,എംപി
ആരാധനാലയങ്ങൾ
- ജുമാ മസ്ജിദ് ചോക്കാട്
- ജൂഡ്ഷ് ചർച്ച് കല്ലാമൂല
- കുറുമ്പ ഭഗവതി ക്ഷേത്രം പെടയന്താൾ