ജി.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം
പടിഞ്ഞാറ്റുമുറി
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ ,ഏറനാട് താലൂക്കിനോട് അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി .പ്രദേശത്തെ ചുറ്റി ഒഴുകുന്ന കടലുണ്ടി പുഴ വള്ളുവനാടിന്റെയും ഏറനാടിന്റെയും അതിർത്തി കുറിക്കുന്നു .ഭാഷാ സംസ്ഥാനം രൂപീകൃതമാവും മുൻപ് വള്ളുവനാടിന്റെയുംമദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു പടിഞ്ഞാറ്റും മുറി .വള്ളുവനാടിന്റെ ഭാഗമായിരിക്കുമ്പോഴും ഏറനാടൻ സംസ്കാരത്തിന്റെ ഒരു സ്പർശവും പടിഞ്ഞാറ്റുമുറിയിൽ കാണാവുന്നതാണ് .