ജി.എച്ച്.എസ്. അയിലം/എന്റെ ഗ്രാമം
![](/images/8/86/Ayilam_ghs.png)
കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അയിലം.ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയും നെയ്ത്തുമാണ്.എങ്കിലും കൂടുതൽ പേരും കൂലിവേലയിൽ ഏർപ്പെട്ടിരിക്കുന്നു.
അയിലം ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണ സമയത്ത് ക്ഷേത്രത്തിന്റെ സമീപത്തെ പാടശേഖരത്തിൽ അയില മീൻ പ്രത്യക്ഷപ്പെട്ടു എന്നുളള ഐതിഹ്യത്തിൽ നിന്നുമാണ് ഈ പ്രദേശത്തിന് "അയിലം" എന്ന പേര് ലഭിച്ചത്.കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന "കടൽക്കണ്ടം"ചരിത്രപരവും ശാസ്ത്രപരവുമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്.തീരപ്രദേശത്ത് നിന്ന് ഏകദേശം 25 കീലോമീറ്റർ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഈ കടൽകണ്ടത്തിലെ ജലം ഉപ്പ് രസമുളളതും ഒരിക്കലും വറ്റാത്തതുമാണ്.ഇത് ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു ഗവേഷണ വിഷയം കൂടിയാണ്.
കിഡ്സ് ഡേ
![](/images/thumb/a/a1/Kids_day_.jpg/300px-Kids_day_.jpg)
നവംബർ ഒന്നാം തീയതി വെള്ളിയാഴ്ച സ്കൂളിൽ കിഡ്സ് ഡേ ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.