ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/എന്റെ ഗ്രാമം
മാറഞ്ചേരിയുടെ ചരിത്രം
മലപ്പുറം ജില്ലയിലെ തെക്കേ അറ്റത്തെ പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് മാറഞ്ചേരി ഐക്യകേരളം രൂപമെടുക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന മലബാർ ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ പൊന്നാനി താലൂക്കിൽ ആദ്യമായി രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.
സാമൂതിരിക്കും കൊച്ചിൻ രാജാക്കന്മാർക്കുമിടയിൽ മധ്യവർത്തിയായി കിടന്നിരുന്ന ഒരു പ്രദേശം എന്ന മാറഞ്ചേരിയെ വിളിക്കാം.
ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ സങ്കേതം മാറഞ്ചേരി ആയതിനാലും രാജാക്കന്മാരെ അരിയിട്ട് വാഴ്ച നടത്തുവാനുള്ള അവകാശം തമ്പ്രാക്കൾക്കു അര്ഹതപ്പെട്ടതായതിനാലുമാണ് ഈ സ്ഥാനം ലഭിക്കുന്നത്.
പേരിന്റെ പഴക്കം
മറവന്മാരുടെ ചേരിയാണ് മാറഞ്ചേരി ആയതെന്നു പറയപ്പെടുന്നു.കോകസന്ദേശത്തിലെ ഇരുപത്തെട്ടാമത്തെ ശ്ലോകത്തിൽ മാറഞ്ചേരിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.