എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം

ഏഴൂർ

റോഡ്

മലപ്പുറം ജില്ലയിലെ തിരൂർ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഏഴൂർ.തിരൂരിൽ നിന്നും തുവ്വക്കാട്, വൈരങ്കോട് എന്നീ ഭാഗത്തേക്ക് ഏഴൂരിലൂടെയാണ് കടന്നു പോകുന്നത്. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ്.ബാവാജിപ്പടി, സ്കൂൾ പടി, പി.സി പടി, ഐ.ടി.സി എന്നിവയാണ് പ്രധാന സ്ഥലങ്ങൾ. അന്തരിച്ച മുൻ സ്പീക്കർ ബാവഹാജിന്റെ ജന്മസ്ഥലം ഏഴൂരിലാണ്

ഏഴൂർ

ഭ‍ൂമിശാസ്‍ത്രം

തിരൂരിൽ നിന്നും തുവ്വക്കാട്, വൈരങ്കോട് എന്നീ ഭാഗത്തേക്ക് ഏഴൂരിലൂടെയാണ് കടന്നു പോകുന്നത്. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ്.വളരെ രസകരമായ കാഴ്ചകൾ ഉളള ഉയർന്ന പ്രദേശം.

പ്രധാന പൊത‍ുസ്‍ഥാപനങ്ങൾ

  • ഏഴൂർ ഗവഃ ഹൈസ്കൂൾ
  • ഐ.ടി.സി
  • എം.ഡി.പി.എസ് യു.പി സ്കൂൾ
  • എൽ.പി.സ്കൂൾ അംഗനവാടി
  • അൻസാർ സ്കൂൾപഴംകുളങ്ങര സ്കൂൾ
  • നാച്വറൽ ട്രീറ്റ്മെന്റ് ഹോസ്പിറ്റൽ
  • ഹെൽത്ത് സെന്റർ
  • മുത്തൂർ ഹിൽസ് എ.എം.എൽ.പി.സ്

ശ്രദ്ധേയരായ വ്യക്തികൾ

  • അന്തരിച്ച മുൻ സ്പീക്കർ ബാവഹാജിന്റെ ജന്മസ്ഥലം ഏഴൂരിലാണ്. അദ്ദേഹത്തിന്റെ പേരിലാണ് ബാവാജിപ്പടി എന്ന ബസ് കാത്തുനിൽപ്പുകേന്ദ്രം അറിയപ്പെടുന്നത്.
  • കഥകളി സംഗീതജ്ഞനായ അന്തരിച്ച കലാമണ്ഡലംതിരൂർ നമ്പീശൻ -(പുളിയിൽ നാരായണൻ നമ്പീശൻ)ഏഴൂർ സുബ്രഹ്മണ്യക്ഷേത്രത്തിനടുത്ത് ആണു ജനിച്ചത്.

കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം തിരൂർ നമ്പീശൻ എന്നറിയപ്പെട്ടിരുന്ന പുളിയിൽ നാരായണൻ നമ്പീശൻ (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ആരാധനാലയങ്ങൾ

അനേകം മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ഉത്സവങ്ങളും നേർച്ചകളും ഇവിടുത്തുകാർക്ക് എന്നും ഹരമാണ്.പുല്ലാനികാട്ട് ക്ഷേത്രം,വൈലിശ്ശേരി തണ്ണീർ ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഉണ്ട്.

മുത്തൂർ പള്ളി ,മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് ,കൂത്തുപറമ്പ് മസ്ജിദ് ,ഏഴുർ ജുമാ മസ്ജിത് തുടങ്ങിയവ ഇവിടുത്തെ പ്രധാന പള്ളികളാണ് .

EZHUR

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്.മലപ്പ‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ തിര‍ൂർ ‍ഉപ ജില്ലയിലെ തിരൂർ നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്ഏഴൂർ. എഴൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1974 ലാണ് സ്ഥാപിതമായത്

ഏഴുർ ഗവഃ ഹൈസ്കൂൾ

  • ജി .എച്ച് .എസ് .ഏഴുർ  1973 -ലാണ് സ്ഥാപിതമായത് .
  • കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരുർ ബ്ളോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .
  • സ്കൂളിൽ 8 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു .
  • മലയാളമാണ് ഈ സ്കൂളിലെ പഠനമാധ്യമം .
പ്രമാണം:IMG 20241101 092616.jpg
GHS EZHUR

ITC

  • 1978 ലാണ് ഈ സ്ഥാപനം തുടങ്ങിയത്.
  • 1978 ലാണ് ഈ സ്ഥാപനം തുടങ്ങിയത്.
  • കേന്ദ്രസർക്കാരിന്റെ NCVT സര്ടിഫിക്കറ്റുകളോടു കൂടി 5 എഞ്ചിനീയറിംഗ് ട്രേഡുകളാണ് ഇവിടെ പഠിപ്പിക്കുന്നത് .
  • ഇപ്പോൾ ഇരുന്നൂറിൽ കൂടുതൽ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .

MDPSUPS

ITC EZHUR
MDPSUPS EZHUR