ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം
കുമ്പള
പേരിന്റെ ഉത്ഭവം
=
കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.ഒരു കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപിൽ ആണ് കുമ്പള സ്ഥിതി ചെയ്യുന്നത് .മാർക്കറ്റ് അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്. കുമ്പള രാജവംശം ഇവിടെ നിലനിന്നിരുന്നതിനാൽ അതും ഈ പേര് ലഭിക്കാൻ ഉള്ള കാരണം ആയി കണക്കാക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് എത്തിയ അറബികൾ കുമ്പള തുറമുഖത്തേയ്ക് കച്ചവട ആവശ്യങ്ങളുമായി എത്തി ചേരുകയും ഇവിടെ എത്തി കച്ചവടം നടത്തിയെന്നും പറയപ്പെടുന്നു. അന്ന് കുമ്പളയിൽ ഉണ്ടായിരുന്ന അഞ്ചുമാൻ കച്ചവടസംഘവും ആയി ചേർന്നാണ് അറബികൾ കച്ചവടം നടത്തിയത് എന്ന് കരുതപ്പെടുന്നു .
കേരളത്തിലെ ഒരു മുൻകാല നാട്ടുരാജ്യമായിരുന്നു '''കുമ്പള ദേശം'''. തുളുനാട് പ്രദേശങ്ങളുടെ ഭാഗമാണ് കുമ്പള. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ രാജ്യം നിലനിന്നിരുന്നത്. മായിപ്പാടി കോവിലകത്തെ രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്, ഇന്നത്തെ മഞ്ചേശ്വരം താലൂക്കിന്റെയും, കാസർഗോഡ് താലൂക്കിന്റെയും ഏറിയഭാഗവും ഈ രാജ്യത്തുൾപ്പെട്ടിരുന്നു. വിജയനഗരരാജാക്കന്മാരുടെ ആധിപത്യകാലത്ത് അവരുടെ കീഴിലും കാസർഗോഡ് പ്രദേശങ്ങളിൽ ബിദനൂർ രാജാക്കൻമാർ പടയോട്ടം നടത്തിയപ്പോൾ അവരുടെ ആധിപത്യത്തിലുമായി. ===
കല, സാഹിത്യം
മാപ്പിള സാഹിത്യത്തിനു ഏറെ പ്രാധാന്യം നൽകിയ പ്രദേശം ആണ് കുമ്പള. യക്ഷഗാനം എന്ന കലാരൂപത്തിന് രൂപം നൽകിയ പാർത്തിസുബ്ബ കുമ്പള സ്വദേശി ആയിരുന്നു.യക്ഷഗാനത്തിന്റെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു.പ്രശസ്‌തമായ കാണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ഇവിടെയാണ്.
നദികൾ
കുമ്പള എന്ന നാടിന്റെ തൊട്ടടുത്ത് കൂടി ഒഴുകുന്ന പ്രധാനപ്പെട്ട പുഴകൾ ആണ് കുമ്പള പുഴ, ഷിറിയ പുഴ, മധുവാഹിനി പുഴ.
പ്രധാന വ്യക്തികൾ
1.അനിൽ കുംബ്ലെ, മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം
]](ജനനം. ഒക്ടോബർ 17, 1970, ബാംഗ്ലൂർ, കർണ്ണാടക) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാൾ. 2007 നവംബർ മുതൽ 2008 നവംബർ വരെ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്നു.
2.ജഗദീഷ് കുമ്പള
ജഗദീഷ് കുംബ്ലെ ഒരു ഇന്ത്യൻ പ്രൊഫഷണൽ കബഡി കളിക്കാരനും പരിശീലകനും ആണ്. 2002ൽ ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ദേശീയ കബഡി ടീമിൽ അംഗമായിരുന്നു.
3.ഡോക്ടർ ചന്ദ്രശേഖര൯ , പ്രശസ്ത ശാസ്ത്രജ്‍ഞ൯
പ്രധാനപ്പെട്ട സ്ഥലങ്ങൾ
1. മായിപ്പാടി കൊട്ടാരം
കേരളത്തിലെ കാസർഗോഡ് ജില്ലയിലാണ് മായിപ്പാടി കൊട്ടാരം (Maipady Palace). കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മായിപ്പാടി.[1] കാസർഗോഡ്-പെർള റോഡിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയായി ആണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. മധൂർ നിന്ന് 3 കിലോമീറ്റർ അകലെയാണ് മായിപ്പാടി കൊട്ടാരം.
ഇവിടെയായിരുന്നു മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വർമ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുമ്പള സീമ എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂൺ 10-നു അദ്ദേഹം അന്തരിച്ചു. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലുള്ള അടൂർ വരെയും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയിൽ ലയിച്ചു.
2 .ജി.എച്ച്.എസ്. എസ്. കുമ്പള
കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർ സെക്കന്ററി സ്കൂൾ വിദ്യാലയമാണ് ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്കൂൾ കുമ്പള . 1958-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1958 മെയിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്.
3. അനന്തപുര തടാകക്ഷേത്രം
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം. കുമ്പള എന്ന പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അന്തപുരം തടാക ക്ഷേത്രം . ചില പാരമ്പര്യമനുസരിച്ചു തിരുവനന്തപുരത്തെ അന്തപത്മനാഭസ്വാമിയുടെ യഥാർത്ഥ ഇരിപ്പിടം അഥവാ മൂലസ്ഥാനം ആണെന്ന് വിശ്വസിക്കപ്പെടുന്നു . തടാകത്തിൽ വസിച്ചിരുന്ന മുതലയായ ബാബിയ സസ്യാഹാരിയായും പ്രശസ്തയായിരുന്നു. 2022 ഒക്ടോബർ 9 ന് എഴുപത്തിയഞ്ചാം വയസ്സിൽ അത് മരിച്ചു .
4.കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം
ഒരു പുരാതന ക്ഷേത്രമാണ് കുമ്പളയിലെ കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം.എല്ലാ വർഷവും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കുംബ്ള ക്ഷേത്രത്തിലെ ഉത്സവം, കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തുളുനാട്ടിൽ നിന്നും ആളുകൾ ഉത്സവത്തിനായി ഒത്തുകൂടുന്നു .
5.ആരിക്കാടി കോട്ട
കാസർഗോഡ് ജില്ലയിലെ കുമ്പളയിൽ ആരിക്കാടിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പഴയ ഒരു കോട്ടയാണ് ആരിക്കാടി കോട്ട .കുമ്പള കോട്ട എന്നും ഇത് അറിയപ്പെടുന്നു.NH 66 ദേശീയ പാതയിൽ കുമ്പള നദിക്കും ഷിറിയ നദിക്കും ഇടയിൽ കുംബ്ലയിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് കോട്ട സ്ഥിതി ചെയ്യുന്നത് .കോട്ടയ്ക്ക് തൊട്ടുതാഴെ ഒരു ഹനുമാൻ ക്ഷേത്രമുണ്ട്. ഇന്ത്യയിലെ മധ്യകാല കർണ്ണാടകയിലെ പ്രധാനപ്പെട്ട ഒരു ചെറിയ ഭരണ രാജവംശമായിരുന്ന കേളടിയിലെ നായകരാണ് നിർമ്മിച്ചത്. പുരാതന കാലത്തെ ഒരു ചെറിയ തുറമുഖമായിരുന്ന കുമ്പള ഒരിക്കൽ തുളുവ രാജ്യത്തിൻ്റെ തെക്കൻ ഭാഗം ഭരിച്ചിരുന്ന കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു.
-
അനിൽ കുംബ്ലെ
-
G.H.S.S കുമ്പള
-
അനന്തപുരം ക്ഷേത്രം
-
ആരിക്കാടി കോട്ട
-
കണിപുരം ശ്രീകൃഷ്ണ ക്ഷേത്രം
ചിത്രശാല
-
കുമ്പള നദി
-
ജഗദീഷ് കുംബ്ലേ
-
യക്ഷഗാനം
-
ജി.എച്ച്.എസ്.എസ്.കുമ്പള