................................

കുന്നുമ്മക്കര എൽ പി എസ്
വിലാസം
കുന്നുമ്മക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
22-01-201716409




ചരിത്രം

     2016 ല്‍125ാം വാര്‍ഷികം ആഘോഷിച്ച കുന്നുമ്മക്കര എല്‍ പി സ്ക്കൂള്‍ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവര്‍ണ്ണര്‍ക്കു മാത്രം പഠിക്കാന്‍ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ അവര്‍ണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാന്‍ സന്‍മനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സര്‍വശ്രീ കേളോത്ത് ഗോവിന്ദന്‍ ഗുരുക്കള്‍ ആര്‍. വി. കൃഷ്ണന്‍ അടിയോടി ചാത്തന്‍ കണ്ടി ശങ്കരന്‍ ഗുരുക്കള്‍ എന്നീ ഗുരുനാഥന്‍ മാരാണ് ആ മഹത് വ്യക്തികള്‍.
 തുടക്കത്തില്‍ ചുരുങ്ങിയ വിദ്യാര്‍ത്ഥികളെ ഇവിടെ പഠിക്കാന്‍ എത്തിയിരുന്നുള്ളൂ. പിന്നീട് ഇരുന്നൂറ്റി അമ്പതോളം കുട്ടികള്‍ പഠിച്ച അധ്യയനവര്‍ഷങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്യ്രസമര സേനാനികളായ ശ്രീമാന്‍മാര്‍ കെ.കുഞ്ഞിരാമക്കുറുപ്പ്, പുതുക്കുടി കുട്ടി നാരായണന്‍ നമ്പ്യാര്‍, രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ നേടിയ ശ്രീ.ഹരിപുരം ഹരിപ്രസാദ്, ശ്രീ. നാരായണന്‍ മണക്കാട്ട് മുതല്‍ നിരവധീ പ്രശസ്തര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.
   പഴയ ഗുരുക്കന്‍മാര്‍ക്കുശേഷം ശ്രീമാന്മാര്‍ ചാര്‍ത്താങ്കണ്ടി കുഞ്ഞിരാമന്‍നമ്പ്യാര്‍, വി.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി.കെ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.രാമക്കുറുപ്പ്‌, വി.അമ്മാളുടീച്ചര്‍, കെ. മാധവിടീച്ചര്‍, പി.കൗസുടീച്ചര്‍, പി.അച്യുതന്‍ മാസ്റ്റര്‍, ലക്ഷ്മി ടീച്ചര്‍,ടി.കെ.രാജന്‍മാസ്റ്റര്‍, കെ.വി.നാരായണന്‍ നമ്പൂതിരി,കെ.ശാന്തടീച്ചര്‍, വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി.വി.മനോഞ്ജകുമാരി ടീച്ചര്‍,എന്നിവര്‍ ഈ വിദ്യാലയത്തിലെ അധ്യാപകര്‍ ആയിരുന്നു.
  വളരെക്കാലം7അധ്യാപകരും ഒരു നീഡില്‍ വര്‍ക്ക് ടീച്ചറും ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 5അധ്യാപകരെയുള്ളൂ.ഈ അധ്യയന വര്‍ഷം 76കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.1991ല്‍ ശതവാര്‍ഷികവും,2016ല്‍ നൂറ്റിഇരുപത്തഞ്ചാം വാര്‍ഷികവും വിപുലമായ പരിപാടികളോടെ വിജയപ്രദമായി ബഹുജനപങ്കാളിത്ത ത്തോടെ ആഘോഷിച്ചിരുന്നു.

ഒന്നാം ക്ലാസ്സില്‍ 9ആണ്‍കുട്ടികളും, 7പെണ്‍കുട്ടികളുമടക്കം 16പേരാണുള്ളത്. രണ്ടാം ക്ലാസ്സില്‍ 10ആണ്‍കുട്ടികളും, 8പെണ്‍കുട്ടികളുമടക്കം 18പേരാണുള്ളത്. മൂന്നാം 7ആണ്‍കുട്ടികളും, 5പെണ്‍കുട്ടികളുമടക്കം 12പേരാണുള്ളത്. നാലാം 3ആണ്‍കുട്ടികളും, 8പെണ്‍കുട്ടികളുമടക്കം 11പേരാണുള്ളത്. അഞ്ചാം 11ആണ്‍കുട്ടികളും, 8പെണ്‍കുട്ടി കളുമടക്കം 19പേരുമാണുള്ളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ബാലകൃ‍ഷ്ണന്‍ മാസ്ററര്‍
  2. ചാര്‍ത്താങ്കണ്ടി കുഞ്ഞിരാമന്‍നമ്പ്യാര്‍,

വി.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി.കെ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.രാമക്കുറുപ്പ്‌, വി.അമ്മാളുടീച്ചര്‍, കെ. മാധവിടീച്ചര്‍, പി.കൗസുടീച്ചര്‍,

പി.അച്യുതന്‍ മാസ്റ്റര്‍,
ലക്ഷ്മി ടീച്ചര്‍,

ടി.കെ.രാജന്‍മാസ്റ്റര്‍, കെ.വി.നാരായണന്‍ നമ്പൂതിരി, കെ.ശാന്തടീച്ചര്‍ വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വി.വി.മനോഞ്ജകുമാരി ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കെ.കുഞ്ഞിരാമക്കുറുപ്പ്,
  2. പുതുക്കുടി കുട്ടി നാരായണന്‍ നമ്പ്യാര്‍,
  3. ശ്രീ.ഹരിപുരം ഹരിപ്രസാദ്,

ശ്രീ. നാരായണന്‍ മണക്കാട്ട്

വഴികാട്ടി

{{#multimaps:11.6727308,75.5785432,|zoom=13}}

"https://schoolwiki.in/index.php?title=കുന്നുമ്മക്കര_എൽ_പി_എസ്&oldid=258554" എന്ന താളിൽനിന്ന് ശേഖരിച്ചത്