ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 26 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ) (→‎ഓവറോൾ രണ്ടാസ്ഥാനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റിസൾട്ട്

മുക്കം നഗരസഭയിലെ മികച്ച റിസൾട്ട് കൈവരിച്ച സ്കൂളിനുള്ള നഗരസഭയുടെ ട്രോഫി സ്കൂൾ അധ്യാപകൻ ഇ ബഷീർ മാസ്റ്റർ നഗരസഭ ചെയർമാനിൽ നിന്ന് ഏറ്റുവാങ്ങുന്നു

ഇലകൾ പൂക്കുമ്പോൾ

വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല വായനാ വാരാഘോഷം ' കയ്യെഴുത്ത് പതിപ്പ് നിർമ്മാണം 2024-25' ഉപജില്ല തലത്തിൽ ഹൈസ്ക്കൂൾ വിഭാഗം രണ്ടാം സ്ഥാനം ചേന്ദമംഗല്ലൂർ ഹൈസ്കൂൾ തയ്യാറാക്കിയ ' ഇലകൾ പൂക്കുമ്പോൾ' എന്ന കയ്യെഴുത്ത് പതിപ്പിന് ലഭിച്ചു.

സ്കൂൾ ജൂഡോ ചാമ്പൻ ഷിപ്പ്

    മുക്കം ഉപജില്ലാ സ്കൂൾ ജൂഡോ ചാമ്പൻ ഷിപ്പിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. ഹൈസ്കൂൾ തലത്തിൽ മിസ്റ റഹ്മാൻ ഗോൾഡ് മെഡൽ ജേതാവായി. ഹയർ സെക്കൻ്ററി തലത്തിൽ മുഹമ്മദ് ദിൻഷാൻ 50 kg ഗോൾഡ് മെഡൽ ജോസിഷ് ഗോൾഡ് മെഡൽ അയിഷ 63kg ഗോൾഡ് മെഡൽ കരസ്ഥമാക്കി കൊണ്ടാണ് സബ്ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിന് ചേമംഗല്ലൂർ അർഹരായത്

വിവിധ കായിക മത്സരങ്ങളിൽ ജേതാക്കളായി

ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ വിവിധ കായിക മത്സരങ്ങളിൽ ജേതാക്കളായി. മുക്കം സബ് ജില്ല സീനിയർ ബാസ്ക്കറ്റ് ബോൾ വിന്നർ , സബ്ജില്ല സീനിയർ ഫുഡ്ബോൾ റണ്ണർ അപ്പ്, സബ്ജില്ല ടെന്നീസ് ജൂനിയർ ബോയ്സ് സബ് ജൂനിയർ ഗേൾസ്, ഡിസ്റ്റിക് ടേബിൾ ടെന്നീസ് സീനിയർ ബോയിസ് റണ്ണറപ്പ് എന്നിവയിൽ ചാമ്പ്യൻമാരായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ

ഓവറോൾ രണ്ടാസ്ഥാനം

മുക്കം ഉപജില്ല സ്പോട്സ് ഓവറോൾ രണ്ടാസ്ഥാനം ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ന്. 6 ഗോൾഡ് 9 സിൽവർ 13 വെങ്കലം എന്നിവ നേടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 800, 1500 മീറ്ററിൽ അൻസിൽ നിസാം ജൂനിയർ ഷോട്ട്പുട്ടിൽ അജൽ അർസലൻ 3000 മീറ്ററിൽ ആഷിഫ് 100, 200 മീറ്ററിൽ അയാൻ ഷഹീദ് എന്നിവർ ഗോൾഡ് മെഡൽ കരസ്ഥമാക്കി സ്കൂളിന് അഭിമാനമായി.

ഉപജില്ല മേള വിന്നേസ്

   മുക്കം ഉപജില്ല ഹൈസ്ക്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ സെക്കൻ്റ് ഓവറോൾ , ഐ.ടി മേളയിൽ തേഡ് ഓവറോൾ, പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിലും പ്രവൃത്തി പരിചയ മേളയിലും ഓവറോൾ കരസ്ഥമാക്കി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്ക്കൂൾ മുന്നിലെത്തി.