ജി.എച്ച്.എസ്.എസ്. കരിമ്പ/എന്റെ ഗ്രാമം

19:32, 4 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskarimba (സംവാദം | സംഭാവനകൾ) (പുതിയ താള്‍: പാലക്കാട് പട്ടണത്തില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെ പാ…)

പാലക്കാട് പട്ടണത്തില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെ പാലക്കാട് - കോഴിക്കോട് ദേശീയ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണു കരിമ്പ. 964 ലാണ് കരിമ്പ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടത്. ആദ്യത്തെ പ്രസിഡന്റ് കെ. കുഞ്ചുമൂത്താന്‍.

പഴയ മലബാര്‍ ജില്ലയിലെ വള്ളുവനാട് താലൂക്കില്‍ പെടുന്നതാണു കരിമ്പ ഗ്രാമം. സ്വദേശി പ്രസ്ഥാനം, അയിത്തോച്ചാടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം രൂപപ്പെട്ട കാലത്തുതന്നെ അതിലാകൃഷ്ടരായി ത്യാഗം സഹിച്ചവര്‍ കരിമ്പ ഗ്രാമത്തിലുണ്ട്. ടി. ആര്‍. കൃഷ്ണസ്വാമി അയ്യര്‍, ചെന്ത്രാനി പത്മനാഭന്‍ നായര്‍, കൊങ്ങശ്ശേരി വിജയരാഘവന്‍ മേനകത്ത് അള്ളംമ്പാടത്ത് ദാമോദരപ്പണിക്കര്‍ ,എടക്കുറുശ്ശി അബ്ദുറഹിമാന്‍ മൊല്ല, മേനകത്ത് ലക്ഷ്മിക്കുട്ടിയമ്മ, സുബ്രമഹ്ണ്യന്‍ ഗുപ്തന്‍ എന്നിവര്‍ അതില്‍ പ്രധാന പങ്കുവഹിച്ചവരാണ്. തുപ്പനാട് പാലം ഭാഗികമായി പൊളിച്ചത് പ്രധാനപ്പെട്ട സംഭവമാണ്. ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചെന്ത്രാനി പത്മനാഭന്‍ നായര്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനമുള്‍ക്കൊണ്ട് കോളേജ് വിട്ടിറങ്ങുകയും കോളേജില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു കരിമ്പ പഞ്ചായത്തിലെ മുഖ്യ ആരാധനാലയങ്ങളാണു കല്ലടിക്കോട് അയ്യപ്പന്‍ കാവ്, സത്രം കാവ്, അയ്യപ്പന്‍ കോട്ട എന്നീ ഹിന്ദു ദേവാലയങ്ങളും പള്ളിപ്പടിയിലേയും തുപ്പനാട്ടിലേയും മുസ്ലിം പള്ളീകള്‍,പള്ളിപ്പടിയിലേയും മാച്ചാംതോട്ടിലേയും ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവയും. വളരെ പുരാതനമായ അയ്യപ്പന്‍ കുളം മോടി പിടിപ്പിക്കുകയും കാലഹരണപ്പെട്ടുപോയ അയ്യപ്പന്‍ ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയതത് ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങള്‍ കോലോത്തും പള്ളിയാര്‍ ഭാഗത്തും കാണാം. അഗളി, തച്ചമ്പാറ, കാരാകുര്‍ശ്ശി, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂര്‍, മലമ്പുഴ എന്നിവയാണു കരിമ്പ പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന മറ്റു ഗ്രാമപഞ്ചായത്തുകള്‍.