എ.യു.പി.എസ്. കടന്നമണ്ണ
എ.യു.പി.എസ്. കടന്നമണ്ണ | |
---|---|
വിലാസം | |
കടന്നമണ്ണ | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 18672 |
മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയില്‍ മഞ്ചേരി – പെരിന്തല്‍മണ്ണ റോഡിനു ഇടതുവശത്തായി കടന്നമണ്ണയില്‍ മങ്കട ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം പ്രകൃതിരമണീയമായ മലകളോടും കുന്നുകളോടും ചേര്‍ന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് അക്ഷരത്തിന്റെ വിജ്ഞാനം നുകര്‍ന്ന് നല്കിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ് കടന്നമണ്ണ എ . യു .പി .സ്കൂള്‍ .
ചരിത്രം
1976-77 അധ്യയന വർഷത്തിലാണ് കടന്നമണ്ണ എ യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. കറുമൂക്കില്‍ കഞ്ഞിമുഹമ്മദാണ് ഈ വിദ്യാലത്തിന്റെ മാനേജര്‍. പൂന്തോട്ടത്തില്‍ മുഹമ്മദ് എന്ന കുഞ്ഞാന് സാഹിബ്, കളത്തിങ്ങല്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുസാഹിബ്, കറുമൂക്കില്‍ കുഞ്ഞാലികുട്ടിസാഹിബ് തുടങ്ങിയവരുടെ പരിശ്രമഫലമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. കടന്നമണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികള്‍ ഈ സ്ഥാപനത്തെ സ്വന്തം സ്ഥാപനത്തെ പോലെ നെഞ്ചിലേറ്റുകയും, ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ അധ്യാപകരോടും മാനേജ്മെന്റിനോടും ഒപ്പം നിൽക്കുകയും ചെയ്തു. സമീപ പ്രദേശമായ തിരൂര്‍ക്കാട് എ. എം. എച് സ്കൂളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന മങ്കട സ്വദേശി വി. അബ്ദുളള മാസ്റ്ററായിരുന്നു അന്നത്തെ പ്രഥമധ്യാപകനായി നിയമിതനായത്.1976 മുതല്‍ 2001 വരെ വി. അബ്ദുളള മാസ്റ്ററായിരുന്നു പ്രധാന അധ്യാപകന്. വി. പത്മിനി ടീച്ചര്‍, എ. കെ. നിര്‍മല ടീച്ചര്‍ , പി. കെ. ബാബു മാസ്റ്റര്‍, ലിസാമ തോമസ് എന്നിവരായിരുന്നു മറ്റു പ്രധാനാധ്യാപകര്‍. 5,6 ക്ലാസുകളിലായി 131 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 5, 6, 7 ക്ളാസുകളില്‍ 12 ഡിവിഷനുകളിലായി 456 കുട്ടികളുണ്ട്.
ഭൗതികസൗകര്യങ്ങള്
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- വൃത്തിയുള്ള ശുചി മുറികൾ
- സ്മാർട് റൂം
- ഗണിത-സാമൂഹ്യശാസ്ത്ര-സയൻസ് ലാബ്
- വിശാലമായ കളിസ്ഥലം
- ഐ ടി ക്ലാസ് റൂം
- ലൈബ്രറി
- പാചകപ്പുര
- ഓപ്പണ്‍ ഓഡിറ്റോറിയം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 11.0338937,76.1627787| width=800px | zoom=12 }}