ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25

1 നെൽകൃഷി

കതിരൂർ ബാങ്കിന്റെ സഹായത്തോടെ സ്കൂൾമുറ്റത്ത് കരനെ ൽകൃഷി ആരംഭിച്ചു .

മുൻ എംഎൽഎ ടിവി രാജേഷ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്ത്.

വിത്ത് നടിൽ എന്ന ആദ്യഘട്ടം നടന്നു. കുട്ടികൾ തന്നെ ചാലുകീറി, വളമിട്ട് ഒരുക്കിയ മണ്ണിൽ കരനെല്ലായ അശ്വതി, വെള്ളേരി വാലൻ , തെങ്ങിൻ പൂക്കുല എന്നിവ നട്ടു. ( ഇവയുടെ വിത്താണ് ഉപയോഗിച്ചത്)

ഇതിന്റെ തുടർ പ്രവർത്തനമായി കുട്ടികളോട് വ്യക്തിഗതമായി ഈ നെൽകൃഷിയുടെ വിത്ത് നടീൽ മുതൽ വിളവെടുക്കുന്നത് വരെയുള്ള വിവിധ വളർച്ച ഘട്ടങ്ങൾ ഒരു കുറിപ്പായി ഡയറിയിൽ എഴുതിവെക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അതൊരു പ്രോജക്ട് ആയി മാറ്റി നമുക്ക് സ്കൂൾ തലത്തിലും, സയൻസ് മേളകളിലും സ്കൂളിന്റെ മികവായ പ്രവർത്തനമായും ഉപയോഗപ്പെടുത്താം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്

2.പ്രവേശനോത്സവം 2024-25

ജിവിഎച്ച്എസ്എസ് കതിരൂർ 2024-25അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ശ്രീര‍‍ഞ്ജ ടീച്ചർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാതാരം നിഹാരിക എസ് മോഹനൻ പരിപാടി അക്ഷരദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരിയായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ കണ്ടോത്ത്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ കാരായി, പിടിഎ പ്രസിഡണ്ട് അജിതാ പി സി, സ്കൂൾ പ്രിൻസിപ്പാൾ പ്രകാശൻ മാസ്റ്റർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പ്രിയ ടീച്ചർ, ബിന്ദു ശ്രീ, ഷീബ , വിദ്യാർഥികളായ തന്മയാ ദാസ് നിരഞ്ജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥിനി തേജസ്വിനി നന്ദി പറഞ്ഞു വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സ്കൂൾ മികവിന്റെ പ്രദർശനവും നടന്നു

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കതിരൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ജില്ലപഞ്ചായത്ത് അംഗം ശ്രീ. മുഹമ്മദ് അഫ്സൽ വായനദിന- മാസാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റീഡിംഗ് ക്ലബ്ബ് -'ഉണർവ്വ് 'വായനമുറിയുടെ ഉദ്ഘാടനവുംകുട്ടികളുടെ കൈയെഴുത്തു മാസിക പ്രകാശനവും തദവസരത്തിൽ നടക്കുകയുണ്ടായി. പി.ടി.എ പ്രസിഡണ്ട് ശ്രീ. സുധീഷ് .എൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്രീരഞ്ജ ,ശ്രീമതി നിഷ.എം.എം, ശ്രീ അനിൽ കുമാർ.വി, ശ്രീമതി ഷീബ, ശ്രീമതി സന്ധ്യ , കുമാരി വൈഗ എന്നിവർ സംസാരിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് വിദ്യാരംഗം കലാസാഹിത്യവേദി തുടക്കംകുറിച്ചത്.ക്വിസ് മത്സരം, വായനമത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വാർത്താവായന തുടങ്ങിയ പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തുന്നു.

ജൂൺ 21 വിജയോത്സവം

ഈ കഴിഞ്ഞ അക്കാദമിക വർഷത്തെ എസ്എസ്എൽസി,  പ്ലസ് ടു  വി എച്ച് എസ് ഇ പൊതുപരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഉത്സവം എന്ന പരിപാടി നടത്തി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ കെ അധ്യക്ഷൻ ആയിരുന്നു. അഡ്വക്കേറ്റ് മനോജ് കുമാർ കെ വി ( ചെയർമാൻ ബാലാവകാശ കമ്മീഷൻ),  ചടങ്ങ് ഉദ്ഘാടനം ചെയ്തു കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സനി ൽ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.
ശ്രീ രമേശ് കണ്ടോത്ത് ( വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാനൂർ ബ്ലോക്ക് പഞ്ചായത്ത്) ശ്രീ മണികണ്ഠൻ കെ കെ ( റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി കണ്ണൂർ മേഖല ), ശ്രീ സുധീഷ് നെയ്യൻ ( പ്രസിഡന്റ് പിടിഎ ജിവിഎച്ച്എസ്എസ് കതിരൂർ ), ശ്രീമതി പ്രിയ കെ ( പ്രിൻസിപ്പൽ വിഎച്ച്എസ്ഇ, ജിവിഎച്ച്എസ്എസ് കതിരൂർ, ) ശ്രീമതി ശ്രീരഞ്ജ് പി ഓ, ( ഹെഡ്മിസ്ട്രസ് ജിവിഎച്ച്എസ്എസ് കതിരൂർ ), ശ്രീ അബ്ദുൽ മുനീർ കെ വി  ( ബിപിസി തലശ്ശേരി നോർത്ത് ), ശ്രീ അനിൽകുമാർ വി  ( സ്റ്റാഫ് സെക്രട്ടറി ജിവിഎച്ച്എസ്എസ് കതിരൂർ ) ശ്രീമതി ഷീബ ആർ എം ( സീനിയർ അസിസ്റ്റന്റ് ജിവിഎച്ച്എസ്എസ് കതിരൂർ ) നന്ദി പ്രകാശിപ്പിച്ചു

4. 26/6/2024ആന്റി ഡ്രഗ് ഡേ

സ്പെഷ്യൽ അസംബ്ലി

ജൂൺ 26 മുതൽ 30 വരെയുള്ള ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും എസ്പിസി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു 
എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ പ്രദീപ് സാർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗത ഭാഷണവും വിമുക്തി ക്ലബ് കോർഡിനേറ്റർ ശ്രീമതി ജീജ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.ഇതിനോടനുബന്ധിച്ച് സ്റ്റേജിൽ ലഹരിക്കെതിരെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു.ഈ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ പ്രദീപ് സാർ ചൊല്ലി ക്കൊടുത്തു.
ഒ ആർ സി ജില്ലാ കോഡിനേറ്റർ ശ്രീമതി ഷമീജ,ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ സോഷ്യൽ വർക്കർ ശ്രീ ജയരാജ് വി കെ യും പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.
ഇതേ ദിവസം സ്കൂൾ സ്റ്റേജിൽ വെച്ച് 'രസതന്ത്രം' എന്ന ഏകാന്ത നാടകവും അവതരിപ്പിച്ചു. ശ്രീ പ്രഭുദേവ പിസി അവതരിപ്പിച്ച നാടകത്തിന്റെ സംവിധാനം നിർവഹിച്ചത് ശ്രീ ജിജു ഉറപ്പടിയാണ്.

സമൂഹ ചിത്രരചന

കതിരൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സമൂഹ ചിത്രരചന സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി. ശ്രീരഞ്ജയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിക്ക് സൈക്കോ സോഷ്യൽ കൗൺസിലർ സൗമ്യ സ്വാഗത ഭാഷണം നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ പൊന്ന്യം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ ആർ സി ജില്ലാ കോഡിനേറ്റർ ഷമീജ, ആർട്സ് ക്ലബ് ഇൻ ചാർജ്  രഞ്ജിനി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 30 ഓളം ചിത്രകൃത്തുക്കൾ സ്കൂൾ അങ്കണത്തിൽ ബാലവേലയ്ക്കെതിരെ പ്രതിഷേധ വർണ്ണങ്ങൾ തീർത്തു.


21.10.2024 അക്ഷരനിറവ്

മലയാളത്തിന്റെ മഹത്വവും പ്രാധാന്യവും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും കുട്ടികളിൽ വായനാ ശീലം. പ്രോത്സാഹിപ്പിക്കുന്നതിനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണ്  'അക്ഷരനിറവ്'.ഒക്ടോബർ 1 മുതൽ നവംബർ 4 വരെ കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്‌കൂളുകളിൽ കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അക്ഷരനിറവ് പരിപാടി 21.10.2024 ജീവിച്ച് എസ് എസ്  കതിരൂരിൽസംഘടിപ്പിച്ചു

കേരള സംസ്ഥാന ബാലസാഹിത ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് പള്ളിയറ ശ്രീധരൻ  ആദ്യക്ഷ വഹിച്ചു