സെന്റ്. മേരീസ് യൂ. പി. സ്കൂൾ കുമ്പളം

21:06, 15 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26255 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ

കുമ്പളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് മേരീസ് യു.പി സ്കൂൾ ഫലകം:Infobox School 26255-school UP building &office.jpg


ചരിത്രം

1899-ൽ കുടിപ്പള്ളിക്കൂടം അഥവാ നിലത്തെഴുത്ത് പള്ളിക്കൂടമായി ആരംഭിച്ച് പ്രവർത്തിച്ച് രൂപം കൊണ്ടതാണ് പരിപാവനമായ ഈ വിദ്യാലയം. പാഠശാലയുടെ പ്രക്രിയയായ വേദോപദേശവും വേദപ്രമാണ പ്രബോധനവും തുടർന്ന് നിലത്തെഴുത്ത് കൂട്ടിവായനയും ഏഞ്ചുവടിയും കണക്കും, നീതിസാരവും മറ്റും പഠിപ്പിക്കണമെന്നുള്ളതായിരുന്നു ഇതിന്റെ സ്ഥാപനോദ്ദേശ്യം. ഈ്നി്്ലത്തെഴുത്ത് പള്ളിക്കൂടത്തിന്റെ അടിത്തറയുടെ ആണിക്കല്ല് വരും തലമുറ, വിവരമുള്ളവരും വിവേകമുള്ളവരും നല്ല മനുഷ്യരും വലിയ മനുഷ്യരും ആയിത്തീരണമെന്നും, നാടിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്നുമുള്ള പഴയ തലമുറയുടെ അഭിവാഞ്ഛയായിരുന്നു. ആ കാലഘട്ടത്തിൽ പ്രദേശത്ത് എഴുത്ത് പള്ളിക്കൂടമല്ലാതെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. ഗതാഗതത്തിന് ഇന്നത്തെ റോഡുകളോ നാട്ടുവഴിയോ അന്നുണ്ടായിരുന്നില്ല. വടക്കുനിന്നും കായലോരം വഴിയും തെക്കുനിന്നും ഇടക്കുഴി വഴിയും മാത്രമേ സ‍‍ഞ്ചരിക്കാൻ സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ ജനബാഹുല്യവും അന്നുണ്ടായിരുന്നില്ല. A D 1907 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന ദിവാൻ A R ബാനർജിയുടെ കാലത്ത് 1913 ജൂലൈ 3 ന് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു.. 1913 ജൂലൈ മാസം മൂന്നാം തിയതി പത്താം പീയൂസ് മാർപ്പാപ്പയുടെ സ്മാരകമായി ഈ വിദ്യാലയം സ്ഥാപിച്ചു എന്ന് പിന്നീടുണ്ടായ കെട്ടിടത്തിന്റെ മുഖപലകയിൽ ലേഖനം ചെയ്തിരുന്നു. 1913 ജൂലൈ മാസം മൂന്നാം തിയതി വിദ്യാലയം ആരംഭിച്ചു എന്നതിന് രേഖയുണ്ടെങ്കിലും കുുട്ടികളെ ചേർത്തത് ജൂലൈ മുപ്പതാം തിയതിയാണ്. ആരംഭകാലത്തെ കുമ്പളം ചർച്ച് സ്കൂൾ ക്രമേണ കുമ്പളം മലയാളം സ്കൂൾ ആയി മാറി. അത് പിൽക്കാലത്ത് ആൺ പള്ളിക്കൂടമെന്നും പെൺ പള്ളിക്കൂടമെന്നും നിശാപാഠശാലയെന്നും മൂന്നായി. നിശാപാഠശാല കഷ്ടിച്ച് ഒരു പതിറ്റാണ്ടു വരെയുള്ള ആയുഷ്ക്കാലത്തിനു ശേഷം നിശ്ചലമായി. പഠിക്കാനുള്ള കുട്ടികളുടെ ദാരിദ്ര്യം നിശാപാഠശാലയെ നാശത്തിലേയ്ക്ക് നയിച്ചു. പെൺ പള്ളിക്കൂടമാകട്ടെ കുമ്പളത്തിന്റെ മധ്യഭാഗത്തേയ്ക്ക് നീങ്ങി പിന്നീട് സെന്റ് മേരീസ് യു പി സ്കൂൾ ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ്സുകളിലും ഗ്രീൻ ബോർഡ്, LP സെക്ഷൻ നവീകരിച്ച ക്ലാസ്സ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നവീകരിച്ച ശുചിമുറികൾ, വിശാലമായ പ്ലേ ഗ്രൗണ്ട്, സ്മാർട്ട് ക്ളാസ്സ് റൂം, മാനസികോല്ലാസത്തിനുതകുന്ന വിവിധയിനം കളിയുപകരണങ്ങൾ തുടങ്ങിയവ.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രമേള, ശാസ്ത്ര ക്വിസ്സ്, എന്നിവ നടത്തുന്നു. ജൈവ കൃഷി രീതി പ്രോത്സാഹിപ്പിക്കുവാനുതകുന്ന ലഘുലേഖകൾ പരിസരവാസികൾക്ക് വിതരണം ചെയ്യുന്നു. വിവിധ മോഡലുകൾ, സോപ്പ് നിർമ്മാണം എന്നിവ നടത്തിവരുന്നു.

ബാലശാസ്ത്ര കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ക്ലസ്ററർ തല മത്സരങ്ങളിലും പങ്കെടുക്കുന്നു.

കുട്ടികളിലെ കലാസാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മാസത്തിലൊരിക്കൽ ഓരോ ക്ലാസ്സുകാരും അവരുടെ പരിപാടികൾ അവതരിപ്പിക്കന്നു. കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ ചേർത്ത് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. ആകാശവാണിയിലെ വിടരുന്ന മൊട്ടുകൾ എന്ന പരിപാടിയിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.

ഗണിതാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി മേളകൾ, ക്വിസ് എന്നിവ നടത്തിവരുുന്നു. 2012-ൽ Numatsസബ് ജില്ലാ മത്സരത്തിൽ അശ്വിൻ വി എസ് ന് രണ്ടാം സ്ഥാനം ലഭിച്ചു. 2016-ൽ സബ് ജില്ലാ തലത്തിൽ നടത്തിയ ഗണിതശാസ്ത്ര മത്സരത്തിൽ കുട്ടികൾ തയ്യാറാക്കിയ മാസികയ്ക്ക് A ഗ്രേഡും മൂന്നാം സ്ഥാനവും ലഭിച്ചു.

സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്വിസ്സ് നടത്തിവരുന്നു. സബ് ജില്ലാ മത്സരങ്ങളിൽ എൽ പി വിഭാഗം ചാർട്ട്, യു പി വിഭാഗം സ്ററിൽ മോഡൽ എന്നിവയിൽ പങ്കെടുക്കുകയും ബി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

ആഴ്ചയിൽ ഒരു ദിവസം(വെളളി) Dry day ആചരിക്കുന്നു. ക്ലാസ്സുകൾ തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഓരോ ക്ലാസ്സ് മുറിയുടെയും ശുചിത്വത്തിന്റെ കാര്യത്തിൽ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ശ്രദ്ധിക്കുന്നു. വാഴ, പൂച്ചെടികൾ, മറ്റു പച്ചക്കറികൾ എന്നിവ പരിചരിച്ച് വളർത്തുന്നതിൽ കുട്ടികൾ ശ്രദ്ധിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജിബിൻ ജോർജ്ജ്
  2. മേഘ പി ജോസ്
  3. ജെലിൻ കുമ്പളം
  4. സ്നേഹ ശ്രീകുമാർ
  5. ഷെറിൻ വർഗീസ്
  6. പോളച്ചൻ മണിയംകോട്ട്

ചിത്രശാല

 
LITTLE CUBS

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കുമ്പളം സൗത്ത് ബസ്സ്റ്റോപ്പിൽ നിന്ന് 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.