ഉള്ളടക്കത്തിലേക്ക് പോവുക

ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 13 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41031bhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
ബോയ്സ് ഹൈസ്ക്കൂളിൽ നടന്ന റോബട്ടിക് ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ്

ഫ്രീഡംഫെസ്റ്റ് -2023 ന്റെ ഭാഗമായി ആഗസ്റ്റ് 11 ന് സ്ക‍ൂളിൽ റോബട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡാൻസിംഗ് എൽ ഇ ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‍നൽ,ഓട്ടോമാറ്റിക് ട്രാഫിക് സ്ട്രീറ്റ് ലൈറ്റ് ,ഇലക്ട്രോണിക് ഡൈസ് ,റോബൊഹെൻ എന്നി റോബട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.

പ്രദ‍ർശനത്തിന് മുന്നോടിയായി ഡിജിറ്റൽ പോസ്റ്റ‍ർ നിർമ്മാണ മത്സരവും അതിന്റെ പ്രദർശനവും നടന്നു.മികച്ച പോസ്റ്റർ നിർമ്മിച്ച വിദ്യാർഥികൾക്ക് സ്ക്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് പി രശ്മീദേവി , സീനിയർ അസിസ്റ്റന്റ് ടി സരിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.'സ്വതന്ത്ര സോഫ്റ്റ് ഫെയറിന്റെ അവശ്യകത ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് കൈറ്റ് മാസ്റ്റർ എൻ സുഭാഷ് നയിച്ചു.ജെ ജയകൃഷ്ണൻ നന്ദി പറഞ്ഞു.



സ്വാതന്ത്ര്യ ദിനം

സ്വതന്ത്രസോഫ്റ്റ് വെയർ പ്രചരണജാഥ

2023,ആഗസ്റ്റ് 15 — 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണാർത്ഥമാണ് ആഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം. രാവിലെ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് പി രശ്മീദേവി പതാക ഉയർത്തി . എൻ സി സി കേഡറ്റ്സ് ദേശഭക്തി ഗാനം ആലപിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ വീണാറാണി ,പി റ്റി എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ് എന്നിവർ സ്വാതന്ത്രദിന സന്ദേശം നല്കി . ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ് വേയറിന്റെ പ്രചരണാർത്ഥം " സ്വതന്ത്ര സോഫ്റ്റ് വെയറുമായി മുന്നേറാം....... വിവരസാങ്കേതിക വിദ്യയിൽ പഠനം എളുപ്പമാക്കാം" എന്ന മുദ്രാവാക്യം ഉയർത്തി ഒരു പ്രചരണ ജാഥ സംഘടിപ്പിച്ചു.