ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
ചുമതല: SAIDALAVI. A.K , JUNAIDA. P
ആമുഖം
അന്തർദ്ദേശീയ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ഉദാത്തമായ ളക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനും യുവ തലമുറയെ സേവന സന്നദ്ധത, സ്വഭാീവ രൂപീകരണം , ദയ, ആതുര ശുശ്രൂഷ എന്നീ ഗുണ മേന്മകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി രൂപൽക്കരിച്ച സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. ഇത് തികച്ചും മതേതരത്തിലൂന്നി പ്രവർത്തിക്കുന്ന സംഘടനയാണ്. മാതൃ സംഘടനയെപ്പോലെ ലോകത്തെല്ലായിടത്തും ജൂനിയർ റെഡ് ക്രോസ്സിന് ശാഖകളുണ്ട്. ജൂനിയർ റെഡ് ക്രോസ്സ് പ്രധാന ണൂന്ന് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണവ.സേവനം എന്നത് JRC യുടെ മോട്ടോയാണ്.
പ്രധാന പ്രവർത്തനങ്ങൾ
- ഒരു ക്ലാസ്സിന് ഒരു മരം പദ്ധതി:
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധച്ച് മുൻ വർങ്ങളിൽ എട്ടാം ക്ലാസ്സിലെ ഓരോ ഡിവിഷനും ഓരോ വൃക്ഷത്തൈ നൽകുകയും അവ സ്കൂൾ വളപ്പിൽ നടുകയും ചെയ്യൽ.
- ബോധവത്ക്കരണം:
ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് എങ്ങിനെ വൃത്തിയായി കൈകഴുകാം എന്ന് കേഡറ്റുകളെ ബോധവത്ക്കരിച്ചു.പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തെ മുൻ നിർത്തി കുട്ടികൾ ഡെങ്കിപ്പനി ബോധവത്ക്കരണത്തിനായി സ്കൂളിനു സമീപത്തെ 160 വീടുകൾ സന്ദർഷിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
- ക്ലീനിംഗ്:
എന്റെ വസ്രം പോലെയാണ് എന്റെ പരിസരവും എന്ന് ചിന്തിക്കുന്നവരാണ് കേഡറ്റുകൾ. അതിനാൽ ഗാന്ധി ജയന്തി ദിനങ്ങളിൽ സ്കൂൾ പരിസരവും, സമീപ പ്രദേശങ്ങളും വൃത്തിയാക്കുന്നതിൽ സഹകരിക്കുന്നു.
- രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് :
രക്തദാന ദിനത്തോടനുബന്ധിച്ച് എടപ്പാൾ ഹോസ്പിറ്റൽസ്(പ്രൈ)ലിമിറ്റഡുമായി ചേർന്ന വിദ്യാർത്ഥികളുടെ രക്തഗ്രൂപ്പ് നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി.
- നിർമ്മാണ പ്രവർത്തനങ്ങൾ:
സ്കൂളിലേക്ക് വേണ്ട ചോക്ക്, പേപ്പർ പേന നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികൾ ജെ. ആർ. സി കേഡറ്റുകൾ ഏറ്റെടുത്തു നടത്തുന്നു.
- പ്ലാസ്റ്റിക് നിരോധനം:
2017 ജനുവരി എടപ്പാള് സബ്ജില്ലയിലെ വുഴുവൻ കേഡറ്റുകളേയും ഉൾപ്പെടുത്തി ഒരു ഏകദിന ക്യാമ്പ് നടത്തി. മണ്ണിന്റെയും, പ്രകൃതിയുടെയും സംതുലനാവസ്ഥ തകിടം മറിക്കുന്ന പ്ലാസ്റ്റിക് എന്ന ഭീകരനെ എങ്ങിനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമായി ചേർന്ന് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ, പേനകൾ തുടങ്ങിയവ ശേഖരിച്ച് 'ആർട്ട് ഇൻസ്റ്റലേഷൻ'എന്ന മഹാ സംരംഭം ഏറ്റെടുത്തു. പഴയ പ്ലാസ്റ്റിക് കൊണ്ട് ഒരു മതിലും നിർമ്മിച്ചു.
- യുദ്ധവിരുദ്ധ റാലി:
2024-25
ജൂൺ 26 ലോക പുകയില വിരുദ്ധ ദിനം
JRC കേഡറ്റുകൾക്കായി , പൊന്നാനി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീമതി റുബീന നയിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ്.
- TALK About DRUGS
Anti Drugs Awareness and Prevention : Seminar
Excise VIMUKTHI Officer Sri. SREEJITH. S
ഓഗസ്‍റ്റ്7- ഹിരോഷിമ ദിനം
ദാറുൽ ഹിദായ സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധ വിരുദ്ധ സന്ദേശങ്ങൾ ചുമരെഴുത്ത് രൂപത്തിൽ തയ്യാറാക്കിയ സ്ക്രീനിൽ എഴുതി പ്രദർശിപ്പിച്ചു.
ഓഗസ്‍റ്റ് 15
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം തവനൂർ റെസ്ക്യൂ ഹോമിലെ അന്തേവാസികൾക്കൊപ്പം.
float ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25 https://schoolwiki.in/sw/jfqr
താൾ സംവാദം
വായിക്കുക തിരുത്തുക മൂലരൂപം തിരുത്തുക നാൾവഴി കാണുക ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക
ഉപകരണങ്ങൾ Actions
മാറ്റുക
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ പ്രത്യേക താളുകൾ അച്ചടിരൂപം സ്ഥിരംകണ്ണി താളിന്റെ വിവരങ്ങൾ ചെറു യൂ.ആർ.എൽ. Subpages
< ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ | പ്രവർത്തനങ്ങൾ 2022-23 വരെ 2023-24 2024-25
വിജയമാവർത്തിച്ച്
വിജയത്തിളക്കം വീണ്ടും... 52 Full A+
മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്..... ജൂൺ 1 - പ്രവേശനോത്‍സവം
സ്കൂൾ പ്രവേശനോത്‍സവം വിപുലമായി ആഘോഷിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലില്ലാത്ത സവിശേഷമായ പരിപാടിയാണ് പ്രവേശനോത്സവം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിക്കുന്ന ചടങ്ങാണ് പ്രവേശനോത്സവം. അതിലേക്കു ചുവടുവയ്ക്കുന്ന കുട്ടികളെ സ്കൂളുകൾ വരവേൽക്കുകയാണിന്ന്. സംസ്ഥാനതലം മുതൽ പ്രാദേശികതലം വരെ ആയിരക്കണക്കിന് ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും ഇന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് വരവേൽക്കും. ഗംഭീരമായ ഈ വരവേൽപ്പ് ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ജൂൺ 15 - പെരുന്നാൾ ആഘോഷം
മനുഷ്യ സമത്വത്തിന്റെയും സമുദായ മൈത്രിയുടെയും സന്ദേശം ഉത്ഘോഷിച്ചു കൊണ്ട് മറ്റൊരു പെരുന്നാൾ കൂടി സമാഗതമാവുകയാണ്. ഈദുൽ അദ്ഹ (ആതമാർപ്പണത്തിന്റെ ആഘോഷം) അഥവാ ബലി പെരുന്നാൾ മലയാളത്തിൽ വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്.ത്യാഗത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്ന ആഘോഷമാണ് ബക്രീദ്. മുസ്ലീം മതവിശ്വാസികളുടെ ഈ ആഘോഷത്തെ ബലിപ്പെരുന്നാൾ എന്നും പറയുന്നു. ഈദ് അൽ അസ്ഹാ എന്നാണ് അറബിയിൽ ഈ ആഘോഷത്തെ പറയുന്നത്. ദൈവകൽപ്പന അനുസരിച്ച് മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ഓർമ്മ പുതുക്കലാണ് ഈ ആഘോഷം. എല്ലാ വർഷവും മുസ്ലീംങ്ങൾ ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും നാളുകൾ കൂടിയാണ് പെരുന്നാൾ ദിനങ്ങൾ....
മെഹന്തി ഫെസ്റ്റ്
ബഷീർ ദിനം (ജൂലൈ 5)
മലയാള നോവലിസ്റ്റും, കഥാകൃത്തുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി,
ചിത്രരചന മത്സരം - ബഷീർ കഥാപാത്രങ്ങൾ
Joint inauguration of Clubs
On wednessday (10-07-2024) 2.30pm Venue : School auditorium Chief Guest : NASAR. V.K (Retired AEO Edappal) സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ
സംസ്ഥാന സ്കൂൾ കായിക മേളകൾക്കു പുറമേ ഈ വർഷം മുതൽ 4 വർഷത്തിലൊരിക്കൽ സ്കൂൾ ഒളിംപിക്സ് സംഘടിപ്പിക്കുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളും ചേർത്താണു സ്കൂൾ ഒളിംപിക്സ് നടത്തുന്നത്...
ഓണത്തിനൊരു കുടം പൂവ്
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്. ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്. Orientation Class
ഏതൊരു ആരോഗ്യപ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങൾ തമ്മിലുള്ള പ്രവർത്തന ഫലമാണ്. രോഗഹേതു, രോഗത്തിനടിമയാകുന്ന വ്യക്തി, രോഗഹേതുവും വ്യക്തിയും നിലനിന്നു പോരുന്ന സാഹചര്യം എന്നിവയാണവ. ശാസ്ത്രീയമായ അറിവിൻറെ വെളിച്ചത്തിൽ ഈ മൂന്നു ഘടകങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതുവഴി രോഗങ്ങളുണ്ടാകുന്നത് നമുക്ക് ഫലപ്രദമായി തടയാൻ സാധിക്കും. രോഗിയുടെ ശരീരത്തിൽ നിന്നും വിസർജ്ജിക്കപ്പെടുന്ന രോഗാണുക്കൾ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ മറ്റൊരാളിലെത്തി അയാൾക്കും രോഗമുണ്ടാകാറുണ്ട്. ഈവിധ രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങൾ അഥവാ പകർച്ചവ്യാധികളെന്ന് പറയുന്നത്. സാംക്രമിക രോഗങ്ങൾ എങ്ങനെ ഫലപ്രദമായി തടയാം എന്നതിനെക്കുറിച്ച് JRC Cadets എല്ലാ ക്ലാസ്സുകളിലും ബോധവത്കരണ ക്ലാസ്സ് എടുത്തു.
ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾJ RC യുടെ നേതൃത്വത്തിൽ 'യുദ്ധവിരുദ്ധ സന്ദേശങ്ങൾ' ഉൾപ്പെടുത്തി 'ചുമരെഴുത്ത് 'സംഘടിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും ചുമരെഴുത്തിൽ പങ്കാളികളായി. യുദ്ധ വിരുദ്ധ റാലിയും നടന്നു