ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 22 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം ജി.എ.എം.എൽ.പി.എസ് കായിക്കരയിൽ വൈസ്പ്രസിഡന്റ് ശ്രീമതി ലിജാബോസിന്റെ അധ്യക്ഷതയിൽ ചേർന്നു..ഉദ്ഘാടനം പ്രസിഡന്റ് ശ്രീ.വി.ലൈജു നിർവഹിച്ചു.ശ്രീ.സ്റ്റീഫൻലുവീസ്(വിദ്യാഭ്യാസ സ്ററാൻറിംഗ് കമ്മിറ്റി ചെയർമാൻ),ശ്രീ.സജിസുന്ദർ(പി.ടി.എ.പ്രസിഡന്റ്), ശ്രീമതി.അനുപമ വി.ജെ(എച്ച്.എം), ശ്രീമതി.ശ്രുതി(ബി.ആർ.സി.കോ ഓർഡിനേറ്റർ)എന്നിവർ ആശംസകൾ അർപ്പിച്ചു.







പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. . ഹെഡ് മിസ്ട്രസ് ശ്രീമതി.അനുപമ ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ വ്യക്തമാക്കി .ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.

വായനദിനം

സ്കൂൾ അസംബ്ളിയിൽ പി.എൻ.പണിക്കർ അനുസ്മരണം ,വായനയുടെ പ്രാധാന്യം-പ്രസംഗം, ക്വിസ് ,,വായനമത്സരം ,വായനക്കുറിപ്പ് അവതരണം ,കവിതാലാപനം ,ലൈബ്രറി സന്ദർശനം എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

പിടിഎ പ്രസിഡന്റ് ശ്രീ സജി സുന്ദർ അധ്യക്ഷനായുള്ള സ്വാതന്ത്ര്യദിനാഘോഷത്തിൽ എച്ച് എം ശ്രീമതി അനുപമ വി. ജെ സ്വാതന്ത്ര്യ ദിന സന്ദേശം കുട്ടികൾക്ക് നൽകി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ലൈജു സ്വാതന്ത്ര്യത്തിന്റെ മഹത്വം വ്യക്തമാക്കി.

കേരള യൂണിവേഴ്സിറ്റി എക്കണോമിക്സ് ആൻഡ് ഡാറ്റ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ  നാലാം റാങ്ക്. നേടി ഉജ്വല വിജയം കൈവരിച്ച രുദ്ര കുമാറിനെ ആശാൻ പള്ളിക്കൂടം വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു.  കൂടാതെ കായിക്കര ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ കുഞ്ഞു മക്കൾക്ക് പായസവിതരണവും നടത്തി..