എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വാഴേങ്കട സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 11 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VAZHENKADA SOUTH (സംവാദം | സംഭാവനകൾ) (Added more information)


1914ൽ തുടങ്ങിയ ഈ വിദ്യാലയം ആരംഭിച്ചത് ഇപ്പോഴത്തെ സ്ഥലത്തുനിന്നും അര കിലോമീറ്റർ വടക്കുഭാഗത്തുള്ള ആൽത്തറ ജംഗ്ഷനിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു. എട്ട് വർഷങ്ങൾക്കുശേഷം ആവശ്യമായ സ്ഥലം നൽകി വാടക കെട്ടിടത്തിൽനിന്നും സ്‌കൂളിന് മുക്തി നൽകിയത് നെല്ലായ പുത്തൻപീടികക്കൽ അബ്ദുഹാജി എന്ന നല്ല മനുഷ്യനായിരുന്നു പി. മാധവമേനോൻ ആയിരുന്നു അന്നത്തെ ഹെഡ്‌മാസ്റ്റർ സ്‌കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റർ അന്ന് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ജനവാസവും കുറവായിരുന്നു. ഭൂരിഭാഗത്തിൻ്റെയും ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. രക്ഷിതാക്കൾ തൊഴിലിനിറങ്ങുമ്പോൾ വീട്ടുജോലികളും താഴെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനവും മുതിർന്ന കുട്ടികൾക്കായിരുന്നു. ചുമതലകൾ കഴിഞ്ഞ് സ്‌കൂളിൽ വരാൻ കുട്ടികൾക്ക് നേരവും രക്ഷിതാക്കൾക്ക് താല്‌പര്യവും കുറവായിരുന്നു. എല്ലാത്തിനെയും തരണം ചെയ്‌ത്‌ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ നന്നേ വിരളമായിരുന്നു. ശൈശവ വിവാഹങ്ങളും ധാരാളമായിരുന്ന കാലം. മുസ്ലിം സമുദായത്തിന് മുൻതൂക്കമുള്ള പ്രദേശമായതുകൊണ്ടും വിദ്യാർത്ഥികളിൽ ദൂരിഭാഗവും മുസ്ലിം ആയതുകൊണ്ടും ഇത് ഒരു മാപ്പിള സ്‌കൂളായാണ് പ്രവർത്തിക്കുന്നത്.

നാല് ക്ലാസ് മുറികളും അതിലൊരുഭാഗം ഓഫീസ് മുറിയും ചായ്പ്പിലൊര കഞ്ഞിപ്പുരയും ചേർന്ന ഓലമേഞ്ഞതായിരുന്നു സ്കൂൾ കെട്ടിടം. സാഹചര്യത്തിൽ ആ കെട്ടിടം തന്നെ സൗഭാഗ്യമായിരുന്നു. പുടിക്കളത്തിൽ . കുഞ്ഞുണ്ണി എഴുത്തച്ഛനായിരുന്നു സ്ഥാപകനും മാനേജരും. അദ്ദേഹം ദീർഘകാല പ്രധാനാധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സഹധർമ്മിണി ദേവകിക്കുട്ടി ടീച്ചർ, വെട്ടത്ത് രാമനെഴുത്തച്ഛൻ, അച്യുതൻ മാസ്റ്റർ, പാറുക്കുട്ടി ടീച്ചർ തുടങ്ങിയ അക്കാലത്തെ സഹ അധ്യാപകരായിരുന്നു