ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പ്രവേശനോത്സവം കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി പത്മ . എസ് ഉദ്ഘാടനം ചെയ്തു . BRC പ്രതിനിധി, രക്ഷകർത്താക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായ സഹകടരണത്തോടുകൂടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് അക്ഷര ദീപം തെളിയിക്കൽ, അക്ഷര വൃക്ഷം പൂർത്തിയാക്കൽ, കുട്ടികളുടെ കലാപരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു.