ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 5 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25





ഗവ :എസ്. വി. ഹൈസ്കൂളിന്റെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ...

                    ഗവ : എസ്. വി ഹയർസെക്കന്ററി സ്കൂൾ കുടശനാട്ടിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. എല്ലാ ദിനചാരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിക്കുന്നു. ഹിരോഷിമ ദിനം, പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, തുടങ്ങിയ ദിനചാരണങ്ങളുമായി ബന്ധപെട്ടു ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൺവീനർ ശ്രീമതി: ഉമാ ദേവി ആണ്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ   എഴുപതിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ' അമൃതമഹോത്സവത്തിന്റെ ഭാഗമായി പ്രസംഗം, ചിത്രരചന,ക്വിസ്, ദേശാഭക്തിഗാനം, തുടങ്ങിയ പരിപാടികൾ നടത്തി. അതുകൂടാതെ 'ജ്യോതിർഗമയ ' (ദീപം  തെളിയിക്കൽ )പരിപാടി നമ്മുടെ സ്കൂളിൽ നടത്തി. ഓഗസ്റ്റ്  14 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ അവരുടെ വീടുകളിലും സ്കൂളിലും ദീപം തെളിയിക്കുകയും ചെയ്തു.


ജ്യോതിർഗമയ


2022-23 ലെ പ്രവർത്തനങ്ങൾ

വരുൺ ദിലീപ്2022-23ൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂളിൽ ധാരാളം മികച്ച പ്രവർത്തനങ്ങൾ നടന്നിരുന്നു. അതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു സ്വാതന്ത്യദിനാഘോഷം. കുട്ടികൾ മഹാത്മാ൯മാരുടെ വിവിധ വേഷങ്ങളണിഞ്ഞ് സ്കൂളിനു ചുറ്റും റാലി നടത്തി.മറ്റു ധാരാളം പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിയിരുന്നു.ഈ കാലഘട്ടത്തിൽ കുട്ടീകൾ നന്നായി അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് സൈബർ സുരക്ഷ.ഇതിനെപ്പറ്റി കുട്ടികൾക്ക്കൂടുതൽ അറിയുന്നതിന് വേണ്ടിയാണ് സ്കൂളിൽ സൈബർ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ക്ലാസുകളിൽ ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഇലക്ട്രിക്ക് വോട്ടിങ് സിസ്റ്റം ഉപയോഗിച്ചിരുന്നു.

ഓരോ കുട്ടിക്കും തന്റെപ്രദേശത്തിന്റെ കഴിഞ്ഞകാലത്തിന്റെ വേരുകൾ തേടാനും തന്റെ പ്രദേശത്തിന്റെ ചരിത്രം എഴുതി അവതരിപ്പിക്കുന്നതിന് ചരിത്രത്തിൽ കൂടുതൽ താൽപര്യം ജനിപ്പിക്കുന്നതും വേണ്ടി നടത്തിയ ഒരു പ്രവർത്തനമാണ് പാദമുദ്രകൾ. സ്കൂൾ തതലത്തിൽ നിന്നും വരുൺ ദിലീപും മോനിഷയും ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കര ബി ആർ സി യിൽ നടന്ന ദ്വിദിന ശിൽപ്പശാലയിൽ പങ്കെടുത്തു. ഉപജില്ലയിൽ നിന്നും വരുൺ ദിലീപ് ജില്ലാതലത്തിലേക്ക് തിരഞ്ഞെപ്പെട്ടു. ചേർത്തല സോഷ്യോ - എക്കണോമിക്ക് സെന്ററിൽ നടന്ന ദ്വിദിന ശിൽപ്പശാലയിൽ വരുൺ ദിലീപ് പങ്കെടുത്തു.

മോനിഷ