ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024(3-6-2024)
പ്രവേശനോത്സവം വിദ്യാർത്ഥികൾക്ക് വർണ്ണാഭമായ സ്വീകരണം. ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വർണ്ണാഭമായ സ്വീകരണം ഒരുക്കി ,കൊടിതോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയം നവാഗതരെ ലഡു വിതരണം ചെയ്തു കൊണ്ടു സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജസ്ന പൂഴിത്തറ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ ,വാർഡ് മെംബർ ഷാജു കാട്ടകത്ത്, എസ്. എം.സി ചെയർമാൻ സുബൈർ കോഴിശ്ശേരി, പി.ടി എ പ്രഡിഡൻറ് എം.സി മാലിക്ക്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ നിബി ആൻറണി, എന്നിവർ സംബന്ധിച്ചു.. പ്രഥമാധ്യാപകൻ പി. പ്രസാദ് പ്രവേശനോത്സവ സന്ദേശം നൽകി .ശിഹാബുദ്ദീൻ കാവപ്പുര, അസൈനാർ എടരിക്കോട് എന്നിവർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. വരമ്പനാ ല ഓയിൽ ആൻഡ് ഫ്ലോർ മിൽ മാനേജർ കുഞ്ഞിമൊയ്തീൻ കുട്ടി കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡെയ്സമ്മ സി.എൽ സ്വാഗതവും രഞ്ജിത്ത് എൻ.വി നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനാചരണം(5-6-2024)
ക്ലബ്ബുകൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഫോറസ്ട്രി ക്ലബ്ബ് ,നല്ല പാഠം ,ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ യുവജന കബ്ബുകൾക്ക് വിദ്യാർത്ഥികൾ സ്വന്തമായി ഉൽപാദിപ്പിച്ച വൃക്ഷ തൈകൾ വിതരണം ചെയ്തു. ഗസൽ പാലച്ചിറമാട്, ടി.എഫ്.സി തോട്ടും കയ എന്നീ ക്ലബ്ബുകൾ വൃക്ഷ തൈകൾ ഏറ്റു വാങ്ങി മുന്നൂറോളം തൈകൾ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം. ജമാലുദ്ദീൻ രഞ്ജിത്ത് എൻ.വി, അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു.
ഹരിതപാഠവുമായി വിദ്യാർഥികൾ
വീടും വിദ്യാലയവും ഹരിതാഭമാക്കുവാനുള്ള ലക്ഷ്യവുമായി ചെട്ടിയാൻകിണർ ഹൈസ്കൂൾ വിദ്യാർത്ഥികൾ.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത്.മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ക്ലാസിനൊരു മരം പദ്ധതി ആരംഭിച്ചു.വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഗൃഹാങ്കണ പച്ചക്കറിത്തോട്ടം, ജന്മദിന വൃക്ഷത്തെ നടൽ ഇനി പദ്ധതികൾക്കും തുടക്കം കുറിച്ചു.സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് ആവശ്യമായ സ്റ്റീൽ ഗ്ലാസുകൾ സംഭാവന ചെയ്തു. മുഴുവൻ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ പി. പ്രസാദ് മാവിൻ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ജമാലുദ്ദീൻ, അസൈനാർ എടരിക്കോട്, ശിഹാബുദ്ദീൻ കാവപ്പുര അഫ്സൽ ഹുസൈൻ, കവിത കെ, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ബക്കറ്റ് നിറയെ പേനയുമായി നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ
ഒരു ദിവസം കൊണ്ട് ഒരു ബക്കറ്റ് നിറയെ പേനയുമായി നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ നൂറു കണക്കിന് പേനകൾ ശേഖരിച്ച് സ്കൂളിലെ പെൻ ബക്കറ്റ് നിറച്ചു.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയവും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നല്ലപാഠം ബക്കറ്റ് നിറയെ പേന എന്ന പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ പേന ശേഖരിച്ച ക്ലാസ്സിന് ക്ലോക്ക് സമ്മാനം നൽകി. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം ജമാലുദ്ദീൻ, എൻ.വി രൺജിത്ത്, കെ .കവിത, എന്നിവർ ആശംസകൾ അറിയിച്ചു. നല്ലപാഠം കോഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും ഫാസിൽ .എ.കെ നന്ദിയും പറഞ്ഞു.
ലോക ബാലവേല വിരുദ്ധ ദിനം(12-6-2024)
ചെട്ടിയാൻ കിണർ ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സൈക്കോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് ‘ലോക ബാലവേല വിരുദ്ധ ദിനം’ ആചരിച്ചു.ബാലവേലയെ കുറിച്ച് വിദ്യാർത്ഥികൾക്കുള്ള ധാരണ, അഭിപ്രായം അറിയുന്നതിനായി എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ നിന്നും ചോദ്യാവലി രൂപത്തിൽ വിവരശേഖരണം നടത്തി.തുടർന്ന് മുദ്രാവാക്യ രചന മത്സരം ,ബാലവേല വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു .സ്കൂൾ കൗൺസിലർ സറീന തിരുനിലത്ത് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി . പ്രധാനാധ്യാപകൻ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു. മഞ്ജു ടീച്ചർ , കവിത ടീച്ചർ എന്നിവർ ആശംസകൾ നേരുകയും മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.
മൈലാഞ്ചി മൊഞ്ച് 2024(15-6-2024)
ചെട്ടിയാൻ കിണർ ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'മൈലാഞ്ചി മൊഞ്ച് - 2024' പെരുന്നാൾ പ്രോഗ്രാം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക്ക് അദ്ധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കായി മെഹന്തി,മാപ്പിളപ്പാട്ട്, പെരുന്നാൾ പാട്ട് മത്സരങ്ങൾ അരങ്ങേറി.അധ്യാപകരായ ജമാൽ,ഫാസിൽ, റസീന, ഹഫ്സത്ത്, മേഘ,ഹഫ്സൽ ഹുസൈൻ, അനിൽ കുമാർ,മുസ്ഥഫ, രൺജിത്ത്, ധനേഷ് എന്നിവർ ആശംസകളർപ്പിച്ചു.ശിഹാബ് മാസ്റ്റർ കാവപ്പുര സ്വാഗതവും, ഇർഷാദ് മാസ്റ്റർ വെന്നിയൂർ നന്ദിയും പറഞ്ഞു.
വായനദിനം(19-6-2024)
വായനദിനം ഉദ്ഘാടനം
വായനയ്ക്കപ്പുറം ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു.
വായന വാരാചരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഷീജ സി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രയും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ട് ഷീജ ടീച്ചർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്ററർ പി.പ്രസാദ്, അധ്യാപകരായ കവിത കെ., മേഖ രാമകൃഷ്ണൻ, സറീന തിരുനിലത്ത്, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു.
കഴിഞ്ഞ വർഷം ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്ത് വായിച്ച Reading star മെഹറിൻ
കഴിഞ്ഞ വർഷം ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്ത് വായിച്ച Reading star റബിഹ
അന്താരാഷ്ട്ര യോഗ ദിനം(21-6-2024)
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ചെട്ടിയാം കിണർ ഗവ.ഹൈസ്കൂൾ ആരോഗ്യ കായിക വിദ്യാഭ്യാസ വിഭാഗവും മനോരമ നല്ല പാഠവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ കായികപരിശീലനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. മുഹമ്മദ് മുസ്ഥഫ ക്ലാസ്സ് എടുത്തു. പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇർഷാദ്, മുബഷിറകാഞ്ഞിരങ്ങൽ, എന്നിവർ സംബന്ധിച്ചു.നീതു. എസ് സ്വാഗതവും അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.
ലോക സംഗീത ദിനം(21-6-2024)
ലോക സംഗീത ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റാഫി അനുസ്മരണംസംഘടിപ്പിച്ചു.ചെട്ടിയാം കിണർ ഗവ.ഹൈസ്കൂൾ ക്രിയേറ്റീവ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഹമ്മദ്റാഫി അനുസ്മരണ സദസ്സ് എ.പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി.പ്രസാദ് അധ്യക്ഷത വഹിച്ചു. എ.ബി അനിൽ കുമാർ, കെ.കവിത ,എം. റസീന, മഞ്ജു സെബാസ്റ്റ്യൻ, എന്നിവർ സംബന്ധിച്ചു. എൻ വി രഞ്ജിത്ത് സ്വാഗതവും മേഖ രാമകൃഷണൻ നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ ദിനം(26-6-2024)
ലഹരിക്കെതിരെ ലഘുലേഖ പ്രചാരണവുമായി വിദ്യാർത്ഥികൾ
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ്, വിദ്യാലയ ജാഗ്രതാ സമിതി, എന്നിവ യുടെ ആഭിമുഖ്യത്തിൽ ലഘുലേഖ പ്രചരണം നടത്തി.ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിശദമാക്കുന്ന ലഘുലേഖ വിദ്യാലയത്തിന് സമീപത്തെ വീടുകളിലും കടകളിലും നൽകി പൊതു ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് വിദ്യാർഥികൾ ബോധവൽക്കരണത്തിന്റെ ഭാഗമായത്. ഇതിൻെറ തുടർച്ചയായി വിദ്യാലയത്തിൽ നടന്ന സ്റ്റുഡൻസ് പാർലമെന്റ് വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായി മാറി. ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രമേയ അവതരണവും ചർച്ചയും ലഹരി വിരുദ്ധ പ്രതിജ്ഞയും ഇതോടനുബന്ധിച്ച് നടന്നു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ റാലിയും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ ജാഗ്രതാ സമിതി കൺവീനർ എൻ.വി. രഞ്ജിത്ത് സ്വാഗതവും ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ ഡോക്യുമെന്ററി
ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ചെട്ടിയാൻകിണർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ ഡോക്യുമെന്ററി.
ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ മൂന്ന് ഹ്രസ്വ ചിത്രങ്ങൾ ആണ് ഇതിലുള്ളത്. മുഴുവനായി കാണുക. മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഷെയർ ചെയ്യുക.
https://youtu.be/MgML4pfchZs?si=xHH4rEMg0l3Fz6EU
SSLC ,+2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു(17-7-24)
ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും SSLC ,+2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. തുടർച്ചയായി എട്ടാം തവണയാണ് ഈ വിദ്യാലയം SSLC പരീക്ഷയിൽ 100 % വിജയം കൈവരിച്ചത്, പ്രതിഭകൾക്ക് അധ്യാപകർ പി.ടി.എ ,എസ്.എം.സി അംഗങ്ങൾ ന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്, കൂടാതെ ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്രയുടെ പ്രത്യേക മൊമൻ്റാേ യും സമ്മാനിച്ചു. സ്നേഹാദരം പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ ,വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ പൂഴിത്തറ ,ലിബാസ് മൊയ്തീൻ ,മുസ്ഥഫ കളത്തിത്തൽ, എം.സി മാലിക്, സുബൈർ കോഴിശ്ശേരി നിബി ആൻറണി (പ്രിൻസിപ്പാൾ ഇൻചാർജ് VHSE ) സി.കെ റസാഖ്,ഡോ. ശശിധരൻ ക്ലാരി ചെറിയാപ്പു ഹാജി എന്നിവർ സംബന്ധിച്ചു.പ്രിൻസിപ്പാൾ ഡെയ്സമ്മ .സി എൽ സ്വാഗതവും ഹെഡ്മാസ്റ്റർ പി.പ്രസാദ് നന്ദിയും പറഞ്ഞു.
ടോയ് ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം
മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിൽ ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച 'ടോയ് ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ ,വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ പൂഴിത്തറ ,ലിബാസ് മൊയ്തീൻ ,മുസ്ഥഫ കളത്തിത്തൽ, എം.സി മാലിക്, സുബൈർ കോഴിശ്ശേരി ഡെയ്സമ്മ .സി എൽ ,പി.പ്രസാദ്, സി.കെ റസാഖ്, ചെറിയാപ്പു ഹാജി എന്നിവർ സംബന്ധിച്ചു.
നാഗസാക്കി ദിനം ആചരിച്ചു
ചെട്ടിയാം കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ് നല്ല പാഠം ക്ലബ്ബുകളുടെ ആഭി മുഖ്യ ത്തിൽ നാഗസാക്കി ദിനാചരണ ത്തിൻ്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് ഉദ്ഘാട നം ചെയ്തു. ജൂനിയർ റെഡ് ക്രോസ് ലീഡർ സബ മെഹ്റിൻ കൗൺസിലർ അസൈനാർ എടരിക്കോട് ,ഇർഷാദ് പി.ടി.,മുബശ്ശിറ കെ എന്നിവർ സംബന്ധിച്ചു.
ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സംഭാവന നൽകി
വയനാട് ദുരിതാശ്വാസ പ്രവർത്തന ങ്ങളുടെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ്, അംഗങ്ങൾ ദുരിത ബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ ങ്ങൾ സംഭാവന നൽകി. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി അനിത പഠനോപകരണ ങ്ങൾ സ്വീകരിച്ചു.ഹെഡ്മാസ്റ്റർ ഫോറം കൺവീനർ മാരായ അബ്ദുൽ റഷീദ് കെ, അനിൽ കുമാർ എൻ.പി, മുഹ്‌യദീൻ.എ, വിദ്യാർത്ഥി പ്രതിനിധികളായ മെഹ്റിൻ, ആയിഷ മിൻഹ, നാസിം ഇർഫാൻ, ആദർശ്, സബ മെഹ്റിൻ, ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു.