ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 1 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061 (സംവാദം | സംഭാവനകൾ) (→‎വായനദിനം ജൂൺ 19)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോൽസവം ജൂൺ 3

സ്കൂൾ പ്രവേശനോൽസവം ജൂൺ 3 ന് വിവിധ പരിപാടികളോടെ നടത്തി.പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ശ്രീമതി ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സ്വാഗതവും ഹെഡ്മിസ്ട്രസ് നന്ദിയും രേഖപ്പെടുത്തി.

പരിസ്ഥിതി ദിനം ജൂൺ 5

ഈ വർഷത്തെ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വൃക്ഷത്തൈ നടീൽ, പരിസ്ഥിതി ഗാനം, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവ നടത്തുകയുണ്ടായി.

ബാലവേല വിരുദ്ധദിനം ജൂൺ 12

ബാലവേല കുറ്റകരവും ശിക്ഷാർഹവുമാണെന്ന് കുട്ടികളെയും പൊതുജനങ്ങളെയും ഓർമിപ്പിക്കവാനാണ്

ബാലവേലവിരുദ്ധദിനം ആചരിക്കുന്നത്.ബാലവേലവിരുദ്ധദിനത്തിൽ കുട്ടികൾ ബാലവേലവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

വായനദിനം ജൂൺ 19

ജൂൺ 19 വായനദിനം, കുട്ടികളെ വായനയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുവേണ്ടി വിവിധ പരിപാടികൾ നടത്തുകയുണ്ടായി.

വായനാദിന പത്രം, മാഗസിൻ എന്നിവ പ്രകാശനം ചെയ്തു.