ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/മാതൃഭൂമി സീഡ് ക്ലബ്ബ്
ആയൂർവേദ സസ്യങ്ങൾ വിതരണം ചെയ്തു
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി മാതൃഭൂമി നൽകിയ ആയൂർവേദ തൈകളുമായി സീഡ് ക്ലബ് അംഗങ്ങൾ.


സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു
വായനാവാരാചാരണത്തിന്റെ ഭാഗമായി സീഡ് ക്ലബ് അംഗങ്ങൾ സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാല ഭാരവാഹികളുമായി കുട്ടികൾ സംവദിച്ചു. കവിത പാടിയും വായിച്ചറിഞ്ഞ കഥകൾ പറഞ്ഞും വായനാനുഭവങ്ങൾ പങ്കുവെച്ചും കൂട്ടുകാർ ഇന്നത്തെ സായാഹ്നം മധുരമാക്കി.ഗ്രന്ഥശാല സെക്രട്ടറി പ്രേമചന്ദ്രൻ, പ്രസിഡന്റ് ആർ എസ് ശശികുമാർ, കമ്മറ്റി അംഗങ്ങളായ മഞ്ചു രാജ്, പി എൻ ഗോപാലകൃഷ്ണ പണിക്കർ എന്നിവർ കൂട്ടുകാരെ വരവേറ്റു. ഹെഡ്മാസ്റ്റർ മൻസൂർ സാർ, സീഡ് ക്ലബ് കൺവീനേഴ്സ് ബെർജിൻ ഷീജ, ജിജി ജെ എസ് എന്നിവർ പങ്കെടുത്തു.

മാതൃഭൂമി സീഡ് റിപ്പോട്ടേഴ്സ് പരിശീലനം
മാതൃഭൂമി സീഡ് റിപ്പോട്ടേഴ്സ് പരിശീലനം നമ്മുടെ സ്കൂളിലെ ശ്വേതാരാജും ഋഷിക കൃഷ്ണനും പങ്കെടുത്തു.
