വിദ്യാരംഗം കലാസാഹിത്യ വേദി/

20:36, 21 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('== വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലാ ശില്പശാല == വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ  ഉപജില്ലാതല സാഹിത്യശില്പശാല സംഘടിപ്പിച്ചു. കല്ലിയൂർ ഗ്രാമപഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലാ ശില്പശാല

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ  ഉപജില്ലാതല സാഹിത്യശില്പശാല സംഘടിപ്പിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ കവിതാജോൺ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, സീനിയർ അധ്യാപിക എം.ആർ. സൗമ്യ, അധ്യാപകരായ അജയ്കുമാർ, സിന്ധു, ബിന്ദു പോൾ,അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു. കവിതാശില്പശാലയ്ക്ക് പ്രശസ്തകവി എൻ. എസ് സുമേഷ് കൃഷ്ണനും ചിത്രകലാ ശില്പശാലയ്ക്ക് ശില്പി രാജേഷ് ട്വിങ്കിളും നേതൃത്വം നൽകി. സാഹിത്യ വേദി ജോയിൻ്റ് കൺവീനർ ജോലാൽ സ്വാഗതവും കൺവീനർ എസ്. സുനി നന്ദിയും പറഞ്ഞു. ഉപജില്ലയിലെ എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ 150 ലേറെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.

ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല

വിദ്യാരംഗം ശില്പശാല കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്യുന്നു