ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25
✨✨വായന വസന്തവുമായി ചേറൂർ സ്കൂളിൽ വായനദിനം 2024 ✨✨
ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വായനദിനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കരുടെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ കുട്ടികൾ മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ ആവിഷ്കാരം നടത്തി. ഇതോടൊപ്പം സ്കൂളിലെ സാഹിത്യ ക്ലബ്ബ് ഉദ്ഘാടനവും നടത്തപ്പെടുകയുണ്ടായി. ഗൗരി തീർത്ഥ, അദ്യുത് മനു എന്നിവർ പുസ്തക പാരായണം നടത്തി. ജൂഹി നഹാൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു . ആര്യനന്ദ കവിതാലാപനം നടത്തി.
ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും.
✨✨വെടിയാം ലഹരി നുകരാം ജീവിതം 2024✨✨✨
ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു..
വേങ്ങര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ, ശ്രീ ഗണേശൻ ഉദ്ഘാടനം ചെയ്ത് കൊണ്ട്, ലഹരിക്ക് അടിമപ്പെട്ട് തകരുന്ന ബാല്യത്തെക്കുറിച്ചും, കുടുംബ ബന്ധങ്ങളെ കുറിച്ചും, ബോധവൽക്കരണം നടത്തുകയും വായനയാവണം ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സൈതലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട് സ്വാഗതം ആശംസിച്ചു. അധ്യാപകരായ സക്കീന, നസിയ, സൈനത്ത്, പ്രിൻസി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിന് എസ്ആർ.ജി കൺവീനർ വിജേഷ് നന്ദി രേഖപ്പെടുത്തി.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധപ്രാർത്ഥന ഗാനം ആലപിച്ചുകൊണ്ട് ഏഴാം ക്ലാസിലെ ആര്യനന്ദയും ടീമും തുടക്കം കുറിച്ചു. ഗൗരി തീർത്ഥ ലഹരി വിരുദ്ധ സന്ദേശം നൽക ലഹരി വിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചത് അദ്യുത് മനുവായിരുന്നു.
സ്കൂളിലെ അധ്യാപക വിദ്യാർത്ഥികളുടെ രചനയും സംവിധാനത്തിലും സ്കൂൾ കുട്ടികളെ അണിനിരത്തി ഗ്രൗണ്ടിൽ വച്ച് ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി ഫ്ലാഷ് മോബ്, മൈമിങ്ങ് എന്നീ പരിപാടികൾ നടത്തപ്പെടുകയുണ്ടായി.
എൽ പി ക്ലാസിലെ കുട്ടികൾ ലഹരി വിരുദ്ധ റാലി നടത്തി.അധ്യാപകരും കുട്ടികളും ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി.
ചേറൂർ യുപി സ്കൂളിൽ ബഷീർ ദിനം 2024 ആചരിച്ചു
💥💥💥💥💥💥💥💥
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു..
മലയാള സാഹിത്യത്തിന് ബഷീർ നൽകിയ സംഭാവനകളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാന അധ്യാപകൻ , ശ്രീ രവിചന്ദ്രൻ പാണക്കാട്
സംസാരിച്ചു.
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക റേഡിയോ അസംബ്ലി നടത്തി.
എൽ പി, യു പി ക്ലാസുകളിൽ ധാരാളം മികവാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഥാ ശബ്ദാവിഷ്കാരം, ചുമർപത്രിക നിർമ്മാണം, ചിത്രരചന മത്സരം,അടിക്കുറിപ്പ് മത്സരം, കഥാപാത്രനിരൂപണ മത്സരം,കഥാപാത്ര ആവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു..
'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെട്ട ആ മഹാ സാഹിത്യകാരനെ അടുത്തറിയാൻ ഇത്തരം പരിപാടികൾ കുട്ടികൾക്ക് അവസരമൊരുക്കി.
ഉച്ചക്കുശേഷം,ചേറൂർ ഡാസ്ക് ലൈബ്രറിയുടെ സഹകരണത്തോടെ ബഷീർകൃതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുസ്തക പ്രദർശനം നടത്തി.
ബഷീർ ദിന പ്രത്യേക പ്രശ്നോത്തരി ക്ലാസ് തലത്തിലും സ്കൂൾതലത്തിലും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും.
എസ് ആർ ജി കൺവീനർമാരായ വിജേഷ് , ഷറഫുദ്ദീൻ , വിദ്യാരംഗം കൺവീനർമാരായ സെക്കീന , രാജി, മലയാളം സാഹിത്യ ക്ലബ് അംഗമായ റാഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.. സീനിയർ അസിസ്റ്റന്റ് സക്കീന ആശംസകൾ അർപ്പിച്ച ചടങ്ങിന് ഇദിരീസ് ഷാഫി നന്ദി പറഞ്ഞു.
✨✨ഹരിത ഭൂമിക ✨✨ കൃഷി ക്ലബ്ബ് 2024 ഉദ്ഘാടനം
ചേരൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും ദേശീയ ഹരിതസേന യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ,
കുട്ടികളിൽ കാർഷിക ആഭിമുഖ്യം ഉണ്ടാക്കുക, പുതു തലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയും, തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും, തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഹരിത ഭൂമിക കൃഷി ക്ലബ്ബ് ഉദ്ഘാടനം ഇന്ന് നടന്നു. കൃഷിഗീതം ആലപിച്ച് ആരംഭിച്ച ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് സ്വാഗതം പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എപി സൈതലവി അധ്യക്ഷത വഹിച്ചു. കണ്ണമംഗലം കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. സലിംഷാ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്ക് പുത്തൻ ഉണർവേകി വിവിധതരം കൃഷി രീതികൾ , വളപ്രയോഗം, കീടനിയന്ത്രണം, പരിചരണം, എന്നിവയെപ്പറ്റി വിശദമായി കുട്ടികൾക്ക് ക്ലാസ്സ് നൽകുകയുണ്ടായി.
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി സ്കൂളിലെ കൃഷി നിലത്ത് പയർ,വെണ്ട, വഴുതന, മത്തൻ വിത്തുകൾ പാകുകയും ചെയ്തു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന, ഫിസിക്കൽ എജുക്കേഷൻ അധ്യാപിക ശ്രീമതി സൈനത്ത്. വി, എസ് ആർ ജി കൺവീനർ ശ്രീ.വിജേഷ്, ശ്രീമതി സുലൈഖ പുലിക്കോടൻ, കൃഷിഭവൻ ഓഫീസർ ശ്രീ. അജിത് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് കൃഷി ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി പ്രത്യുഷ. വി നന്ദി അർപ്പിച്ച് സംസാരിച്ചു.
ചേറൂർ യുപി സ്കൂളിൽ ചാന്ദ്രദിനം 2024 ആചരിച്ചു
🌗🌙🌗🌖🌘🌙🌕🌓🌙🌙
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനം " അമ്പിളി മാമനോടൊപ്പം" എന്ന പേരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജൂലൈ 22 തിങ്കളാഴ്ച നടന്ന പരിപാടി, പ്രധാന അധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട് ഉദ്ഘാടനം നിർവഹിച്ചു.
മാനവരാശിയുടെ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഈ ദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു..
എൽ പി വിഭാഗം വിദ്യാർത്ഥികൾ ഒരുക്കിയ "അമ്പിളിമാമന്റെ കൂട്ടുകാർ" എന്ന മെഗാപ്രദർശനം, ചന്ദ്രനെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികളെ സഹായിച്ചു.
അമ്പിളിമാമനും കൂട്ടുകാരും, അമ്പിളിമാമന് സ്നേഹപൂർവ്വം ഒരു കത്ത്, ചന്ദ്രനെ തൊട്ടറിയാം (വീഡിയോ പ്രദർശനം ),ഓഡിയോ അസംബ്ലി,ചാന്ദ്രദിന പ്രത്യേക ക്വിസ് മത്സരം എന്നിവ നടന്നു..
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം 2024-25