പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 16 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lkpandallur (സംവാദം | സംഭാവനകൾ) (jrc year tab)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

മലപ്പുറം ജില്ലയിലെ പന്തല്ലൂർ ഹയർസെക്കണ്ടറി സ്കൂളിൽ 2012-2013 വർഷത്തിൽ ഇരുപത് കുട്ടികളുമായി ( ഒരു യൂണിറ്റ് ) ആരംഭിച്ച യൂണിറ്റ് ഇപ്പോൾ അറുപത് കുട്ടികൾ ഉൾപ്പെട്ട രണ്ടു യൂണിറ്റ് ആയി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.' ആരോഗ്യം, സേവനം, സൗഹൃദം ' എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ജീവിതത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി വളർത്തുന്നതിനെ കുറിച്ചും സൗഹൃദ മനോഭാവത്തിലൂടെ നല്ല കൂട്ടുകാരെ കണ്ടെത്തി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ  നൽകിക്കൊണ്ട് നല്ല വ്യക്തിതൊങ്ങൾ  രൂപപ്പെടുത്തുക എന്നതാണ് ഈ യൂണിറ്റ് ആരംഭിച്ചത്കൊണ്ട് ലക്ഷ്യമാക്കുന്നത്. ആനക്കയം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചു എല്ലാ വർഷവും ആതുരസേവന രംഗത്ത് ഉപയോഗിക്കത്തക്ക വിധം വിദ്യാർത്ഥികളുടേതായ സംഭാവനകൾ ക്ലാസ് റൂം തലത്തിൽ പിരിച്ചു യൂണിറ്റന്റെ പ്രവർത്തനങ്ങൾക്ക് നൽകാൻ JRC എന്നും മുന്നിലുണ്ടയിരുന്നു. കുട്ടികൾക്ക് അപകട സമയത്ത് വളരെ പ്രയോജനകരമായ സ്‌ട്രെക്ചർ സ്കൂളിലേക്ക് സംഭാവന ചെയ്യാൻ JRC ക്ക് സാധിച്ചിട്ടുണ്ട്.


സ്കൂളിലെ വിവിധ കലാ കായിക ദിനങ്ങളിൽ പ്രാഥമിക ശുശ്രൂഷ അടക്കമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന് നമ്മുടെ സ്കൂളിലെ JRC അംഗങ്ങൾക്ക് നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെയും പ്രത്യേകിച്ച് മഞ്ചേരി സബ്ജില്ലയിലെയും JRC യൂണിറ്റുകളിൽ വെച്ച് യൂണിറ്റ് അംഗങ്ങളിൽ നിന്നും SSLC ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടുന്ന യൂണിറ്റിനുള്ള പുരസ്കാരം നമ്മുടെ യൂണിറ്റിന് പല വർഷങ്ങളിലും ലഭിച്ചു എന്നത് അക്കാദമിക പ്രവർത്തനങ്ങളിലും നമ്മുടെ JRC അംഗങ്ങൾ മുൻപന്തിയിൽ ആയിരുന്നു എന്നതിന്റെ തെളിവാണ്.