ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്‌ത്ര ക്ലബ്
കുട്ടികളിൽ ശാസ്‌ത്ര അവബോധം സൃഷ്ടിക്കുകയാണ് ക്ലബ്ബിന്റെ ഉദ്ദേശം.നമ്മൾ ജീവിക്കുന്ന പരിസരത്തെ ആഴത്തിൽ നിരീക്ഷിച്ചു അറിവ് ഗ്രഹിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ലക്‌ഷ്യം. നിരീക്ഷിച്ചും ചോദ്യങ്ങൾ ഉയർത്തിയും ചർച്ചചെയ്തും സംവദിച്ചും ലഘുപരീക്ഷണങ്ങളും പ്രൊജെക്ടുകളും ഏറ്റെടുത്തു രസകരമായി അറിവുനിർമാണത്തിൽ ഏർപെടുകയാണ് ഇതുകൊണ്ടുള്ള പ്രയോജനം.ലോകത്തെ പുതിയരീതിയിൽ നോക്കിക്കാണാനും മനസിലാക്കാനും ഇടപഴകാനും വിലയിരുത്താനുമുള്ള സാധ്യത ക്ലബ് ഒരുക്കുന്നു
ഗണിതശാസ്ത്രക്ലബ്ബ്
ഗണിതം മധുരമാണ്.ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം ജീവിതത്തിൽ എല്ലാ മേഖലകളെയും ഗണിതശാസ്ത്രം സ്വാധീനിക്കുന്നുണ്ട്.ഗണിതത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.ഗണിതശാസ്ത്രപഠനം ചിന്തയെ തെളിമയുള്ളതാകുന്നു.കൂടാതെ വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനു സഹായിക്കുന്നു.ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാകുവാൻ ഗണിതശാസ്ത്രക്ലബ്ബുകൾ സഹായിക്കുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
വിദ്യാർഥികളിൽ സാമൂഹ്യശാസ്തവബോധം വളർത്തുവാൻവേണ്ടി സാമൂഹ്യശാസ്ട്രധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണിത് . അറിവിന്റെ സാമൂഹ്യവൽക്കരണമാണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത്.പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്നരീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കുകയെന്നതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം. വിജ്ഞാനവർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും കുട്ടികളിൽ വളർത്തുന്നതിന് ക്ലബ്പ്രവർത്തനങ്ങൾ സഹായകരമാണ് കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധരാവർത്തനങ്ങൾ ക്ലബ് നടത്തിവരുന്നു.സ്കൂൾപാർലമെൻറ് തെരഞ്ഞെടുപ്പ്, പഠനയാത്രകൾ,ഫീൽഡ്ട്രിപ്പുകൾ,ശാസ്ത്രമേളകൾ,ദിനാചരണങ്ങൾ,സെമിനാറുകൾ,സംവാദങ്ങൾ,അഭിമുഖങ്ങൾ,എസ്‌സിബിഷനുകൾ,
സ്ഥലനാമചരിത്രന്വേഷണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾനടത്തിവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച ചുവർപത്രികനിർമാണം പോസ്റ്റർ തയ്യാറാക്കൽ, ക്വിസ്, സ്കിറ്, റാലി,ബോധവൽക്കരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നടത്തുന്നുണ്ട് സ്കൂള്തളശാസ്ത്രമേളകളിൽ പങ്കാളികൾ ആകാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ക്ലബ് വളരെയധികം പങ്കുവഹിക്കുന്നു
ഹിന്ദിക്ലബ്
കുട്ടികൾക്ക് ഹിന്ദിഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും ഹിന്ദിവാക്കുകൾ,വാക്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനും ഹിന്ദിക്ലബ് സഹായിക്കുന്നു.ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഹിന്ദി ദിനാഘോഷവും വാരാചരണവും സ്കൂളിൽ നടത്തിവരുന്നു.എല്ലാ മാസവും ഹിന്ദി ക്ലബ് കുട്ടികൾക്ക് കവിതാലാപനം,കവിതകളുടെ ദൃശ്യാവിഷ്‌കാരം,സമൂഹഗാനം,നാടകാവതരണത്തിനും വേദി ഒരുക്കുന്നു.എല്ലാ ആഴ്ചയിലും ഒരുദിവസം ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു. എല്ലാ വർഷവും കൈയ്യെഴുത്തുമാസിക തയ്യാറാക്കുന്നു.കലോത്സവത്തിൽ പങ്കാളികൾ ആകാനും ക്ലബ് കുട്ടികളെ പ്രാപ്തരാക്കുന്നു.
ഐ.ടി ക്ലബ്
ആധുനിക കാലഘട്ടത്തിൽ ഒഴിച്ചുകൂടാനാകാത്ത വിഷയമാണ് ഇൻഫർമേഷൻ ടെക്നോളജി .നവീനസാങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.ഐ.ടി.ലാബ് സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ 6 ഡിജിറ്റൽ ക്ലാസ്സ്മുറികൾ ആണ് സ്കൂളിനുള്ളത്. ഐ.ടി.ക്ലബ് അംഗങ്ങൾ ക്ലാസ്സ്മുറികളിൽ ഉപകരണങ്ങൾ കൈകാര്യംചെയ്യുന്നതിനു അധ്യാപകരെ സഹായിക്കുന്നു.