ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 5 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

വർണ്ണശഭളമായ പ്രവേശനോത്സവത്തോടെയാണ് 2023-24 അധ്യയന വർഷത്തെ നാം എതിരേറ്റത്.പ്രീപ്രെെമറി മ‍ുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് എത്തിയ നവാഗതരെ ചെണ്ട മേളത്തിൻെറ അകമ്പടിയോടെ സ്വീകരിച്ച‍ു. ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള എന്നിവർ പ്രസംഗിച്ച‍ു.ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ നന്ദിയും പറഞ്ഞ‍ു.കുട്ടികൾക്ക് മധുരവും,പഠനോപകരണങ്ങളും സമ്മാനിച്ച‍ു.

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തെെകൾ കെണ്ട്‍വന്നു.സ്‍കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ച്‌ ഈ അധ്യയന വർഷത്തെ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,കൊളാഷ് നിർമ്മാണം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.

ഹെൽപ്പ് ഡെസ്‍ക്

എസ് എസ് എൽ സി പ‍ൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി.

അഭിരുചി പരീക്ഷ

2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ു്ക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ സ്കൂളിൽ സംഘടിപ്പിച്ച‍ു.പ്രത്യേക സോഫ്‍റ്റ്‍വെയ‍ർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.26 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച‍ു.

വായന ദിനം

വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബ‍ുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് എഴുത്തുകാരൻ പി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ അധ്യക്ഷത വഹിച്ച‍ു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി ആസ്വാദന കുറിപ്പ്,പ‍ുതുവായന,ക്വിസ്,വായന മത്സരം,പ‍ുസ്തക പരിചയം,പ‍ുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

യോഗ ക്ലാസ്

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ 20-06-2023 ന് യോഗ ക്ലാസ് സംഘടിപ്പിച്ച‍ു.യോഗ ഇൻസട്രക്ടറ‍ും പടിഞ്ഞാറത്തറ ആയ‍ൂർവേദ ഡിസ്‍പെൻസറിയിലെ ഡോൿടറ‍ുമായ ഡോ: ആയിഷ ഫെബിന ക്ലാസിന് നേതൃത്തം നൽകി.

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനവ‍ുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.ജൂൺ 26 ന് സ്‍കൂൾ അസംബ്ലിയിൽ സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ ലഹരി വിരുദ്ധ സന്ദേശം നൽകി.ഇതോടന‍ുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമ‍ുള്ള ലഹരി വിരുദ്ധ ക്ലാസുകൾ, പോസ്റ്റർ രചന, പ്രസംഗം, സ്കിറ്റ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ച‍ു.

ബഷീർ അന‍ുസ്‍മരണം

മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീറിൻെറ അനുസ്‍മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.ജൂലെെ 5 ന് ചടങ്ങ് കോട്ടത്തറ ഗവ.ഹെെസ്കൂൾ അധ്യാപകൻ ശ്രീജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു.

യ‍ുദ്ധവിര‍ുദ്ധദിനം

സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ ആഗസ്റ്റ് 9 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് യ‍ുദ്ധവിര‍ുദ്ധ സന്ദേശം നൽകി.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ്,അധ്യാപകരായ അന്നമ്മ പി യു, പ്രസീഷ് കെ,ഹബീബ എന്നിവർ പ്രസംഗിച്ച‍ു. കുട്ടികൾ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി.സഡാക്കോ സുസുക്കി കൊക്കുകൾ കൊണ്ട് നിർമ്മിച്ച വലിയ മാതൃക ശ്രദ്ധേയമായ പ്രവർത്തനമായി.

സ്വാതന്ത്യദിനാഘോഷം

ഇന്ത്യയ‍ുടെ ഏഴുപത്തി ഏഴാം സ്വാതന്ത്യദിനം ആഘോഷിച്ച‍ു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി.പങ്കെടുത്തവർക്കെല്ലാം മധ‍ുരം വിതരണം ചെയ്‍തു

വിജയോത്സവം

2022-23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാനമായ താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു.12-9-2023 ന് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പ‍ഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.വിജയികൾക്കും , LSS സകോളർഷിപ്പ് ജേതാക്കളൾക്കും, മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ നൽകി ആദരിക്കുകയുണ്ടായി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ ശ്രീ എം മുഹമ്മദ് ബഷീർ, ഗ്രാമ പഞ്ചായത്ത്ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍പേഴ്സൺ ശ്രീമതി ജസീല റംളത്ത്, വാർഡ് മെമ്പ‍ർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫി,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി തുടങ്ങിയവ‍ർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളെയും അനുമോദിച്ച‍ു.വിദ്യാലയത്തിന് നൂറ് ശതമാനം റിസൾട്ട‍ും നാല് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടാനും കഴിഞ്ഞിരുന്നു.

വിവിധ പദ്ധതികള‍ുടെ ഉദ്ഘാടനം

ജില്ലാ പഞ്ചായത്തിൻെറ ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ആൺ കുട്ടികൾക്കും, പെൺ കുട്ടികൾക്കുമുള്ള രണ്ട് മനോഹരമായ ടേയിലറ്റ് ബ്ലോക്കുകളുടെയും ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി നവീകരിച്ച ലെെബ്രറിയുടെയും,സർക്കാറിൻെറ "സ്‍റ്റാർസ്" പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് വഴി അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് സ്മാർട്ടാക്കിയ പ്രീ പ്രെെമറിയുടെയും ഉദ്ഘാട ചടങ്ങ് 12-9-2023 ന് സംഘടിപ്പിക്കുകയുണ്ടായി.

ടേയിലറ്റ് ബ്ലോക്കുകളുടെയും,നവീകരിച്ച ലെെബ്രറിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ച‍ു.നവീകരിച്ച പ്രീ പ്രെെമറിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ച‍ു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എസ് എസ് കെ വയനാട്,താല‍ൂക്ക് കോർഡിനേറ്റർമാർ,പി ടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത‍ു.

ബോധവത്ക്കരണ ക്ലാസ്

ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി.ഉത്തരവാദിത്ത പൂർണമായ രക്ഷകർതൃത്വം എന്ന വിഷയത്തിൽ 2023 സെപ്തമ്പർ 19 ന് സംഘടിപ്പിച്ച ക്ലാസിന് പ്രമുഖ ട്രെെനർ ശ്രീ.സുജിത്ത് ലാൽ നേതൃത്തം നൽകി.

സ്‍കൂൾ ശാസ്ത്രമേള

2023-24 വർഷത്തെ സ്‍കൂൾ തല ശാസ്ത്ര, സാമ‍ൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവ്യത്തി പരിചയ, ഐ ടി മേള ഒൿടോബർ ആദ്യ വാരം സംഘടിപ്പിച്ച‍ു.മികച്ച നിലവാരം പ‍ുലർത്തിയ ക‍ുട്ടികൾക്ക് അധിക പരിശീലനം നൽകി സബ് ജില്ലാ മേളക്കായി ഒരുക്കുന്നു.

ശിശുദിനാഘേഷം

ശിശുദിനാഘേഷവ‍ുമായി ബന്ധപ്പെട്ട് പ്രീ പ്രെെമറി, പ്രീപ്രെെമറി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.ചിക്കൻ കറി ഉൾപ്പെടെ നൽകി വിഭവസമൃദമായ ഉച്ചഭക്ഷണം നൽകുകയ‍ുണ്ടായി.

ഫീൽഡ് ട്രിപ്പ്

ലിറ്റിൽ കെെറ്റ്സ് ഫീൽഡ് ട്രിപ്പ്

2022-25 ലിറ്റിൽ കെെറ്റ്സ് ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേക്സ്എന്ന ഫ‍ുഡ് നിർമ്മാണ സ്ഥാപനത്തിലേക്ക് 21-11-2023ന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ച‍ു.ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെറത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.

സെെബർ സ‍ുരക്ഷാ പരിശീലനം

ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് രക്ഷിതാക്കൾക്കായി സെെബർ സുരക്ഷാ ബോധവത്ക്കരണം, ഐ ടി പരിശീലന ക്ലാസ് നൽകി. രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങളിൽ കെെത്താങ്ങ് നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി സമഗ്രയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.ഇ റിസോഴ്സുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി വരുന്നു.ക്ലാസിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്തം നൽകി.

സ്‍കൂൾ ബസ് ഉദ്ഘാടനം

കുറുമ്പാല ഗവ: ഹൈസ്കൂളിന് അഡ്വ: ടി സിദ്ധിഖ് എം എൽ എ യുടെ 2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം എൽ എ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം

സ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് തയ്യാറാക്കിയ 2023-24 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശന കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ച‍ു.ചടങ്ങിൽ ടി സിദ്ധിഖ് എം എൽ എ,ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ,പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള, എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പങ്കെട‍ുത്തു.

പഠന-വിനോദ യാത്ര

ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര മെെസ‍ൂരിലേക്ക് സംഘടിപ്പിച്ച‍ു.ഏക ദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധിയുമ‍ുണ്ടായിരുന്നു. മെെസ‍ൂരിലേ പാലസ്, സ‍ൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ച‍ു.

സ്റ്റാഫ് ട‍ൂറ്

വിദ്യാലയത്തിലെ മ‍ുഴ‍ുവൻ സ്റ്റാഫ‍ംഗങ്ങള‍ുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ച‍ു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ച‍ും ആന്ദകരമായിരുന്നു.

ആട്ടവ‍ും പാട്ട‍ും

പ്രീ പ്രെെമറി വിഭാഗം കുട്ടികൾക്കായി 29-2-2024 ന് ആട്ടവ‍ും പാട്ട‍ും എന്ന പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ, സ്റ്റാഫ് സെക്രട്ടറ ഗോപിദാസ്,അന്നമ്മ,ബി ആർ സി പ്രതിനിധി എന്നിവർ പങ്കെടുത്തു.പ്രെെമറി വിഭാഗം അധ്യാപകൻ പ്രതീഷ് കെ യുടെ നാടൻ പാട്ട് അവതരണം കുട്ടികൾക്ക് പ്രിയങ്കരമായി.പ്രീ പ്രെെമറി വിഭാഗം അധ്യാപികമാരായ സെെനബ,കമർബാൻ എന്നിവർ നേതൃത്തം നൽകി.