ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം

10:03, 2 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

സാങ്കേതികവിദ്യാധിഷ്ഠിത ജീവിതരീതി ലോകമാകെ നിലവിൽവരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ കേരളത്തിലെ സ്കൂളുകളിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയും അടിസ്ഥാന പശ്ചാത്തലവികസനത്തിന്റെ ശക്തിയോടെയും ഹൈടെക് സ്കൂളുകൾ സ്ഥാപിച്ചത്.സാങ്കേതിക സൗഹൃദമായ ജീവിതക്രമം ലോകമാകെ നിലവിൽ വന്നു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്കൂളുകളിൽ ആധുനിക സാങ്കേതികവിദ്യാഉപകരണങ്ങളുടെ വിന്യാസത്തിനാലും അടിസ്ഥാന പശ്ചാത്തലവികസനത്തിനാലും ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയത്. 2016-17 കാലഘട്ടത്തിലാണ് കേരളസർക്കാർ ഹൈടെക് സ്കൂൾ പദ്ധതി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും മാറ്റങ്ങൾ വന്നു.

ക്ലാസുകളിൽ പഠനം സുഗമമാക്കുന്നതിന് സഹായിക്കുന്ന

പ്രൊജക്ടർ പോലുള്ള ഉപകരണങ്ങൾ ലഭ്യമാക്കി.

ലാപ്ടോപ്പ്,

• എല്ലാ ക്ലാസ് റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്നതിനുള്ള

നടപടികൾ എടുത്തു.

• കമ്പ്യൂട്ടർ ലാബുകൾ കൂടുതൽ കമ്പ്യൂട്ടറുകളെത്തി.

• കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കാവുന്ന വിധത്തിൽ ഡിജിറ്റൽ

റിസോഴ്സുകൾ ലഭ്യമാക്കുന്ന 'സമഗ്ര', E Cube English Language Lab

പോലുള്ള സംവിധാനങ്ങൾ നിലവിൽവന്നു.

• TV , Camera , Printer എന്നീ ഉപകരണങ്ങൾ ലഭ്യമാക്കി.

• പഠനത്തിൽ നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള സങ്കേതിക വിദ്യ

ഫലപ്രദമായി

ഉപയോഗപ്പെടുത്തുന്നതിനെ

സംബന്ധിച്ച

നിരവധി

പരിശീലനങ്ങൾ അധ്യാപകർക്ക് നൽകി.