അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
08:50, 2 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (' == ജൂൺ 21 ലഹരി വിരുദ്ധ വാരാചരണം. == ലഘുചിത്രം|355x355ബിന്ദു|ലഹരി വിരുദ്ധ പ്രതിജ്ഞ പുതുതലമുറയെ ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 21 ലഹരി വിരുദ്ധ വാരാചരണം.

ലഹരി വിരുദ്ധ പ്രതിജ്ഞ

പുതുതലമുറയെ ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി അസംപ്ഷൻ ഹൈസ്കൂളിലും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്  മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേതൃത്വം നൽകുന്നത് അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി, ഗീതിറോസ് തുടങ്ങിയവരാണ് .

ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ.        

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു...... കൂടുതൽ വായിക്കാം.

ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു.

ഒപ്പുശേഖരണം

വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണം സംഘടിപ്പിച്ചു ."ഞാൻ ലഹരിക്കെതിരെ 'എന്ന സന്ദേശം ഉയർത്തുന്ന പ്രത്യേക വൈറ്റ് ബോർഡ് സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംഅതിൽ ഒപ്പുവച്ചു.

ലഹരിക്കെതിരെ ആവേശം"

"ലഹരിക്കെതിരെ ആവേശം " പ്രവർത്തനങ്ങൾ.

ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി "ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ ആവേശത്തോടെ കൂട്ടമായി മുദ്രവാക്യങ്ങൾ മുഴക്കി.മികച്ച രീതിയിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ ക്ലാസ്സിനെ  അഭിനന്ദിച്ചു.