ഗവ. എച്ച് എസ് കുറുമ്പാല/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Say No To Drugs Campaign- ൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്‍ഞ, ‍‍ഡോക്യുമെൻെററി പ്രദ‍ർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം,നാടകം,വിവിധ മത്സരങ്ങൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

ബോധവത്ക്കരണ ക്ലാസുകൾ

2022-23 അധ്യയന വർഷം ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് നശ മുക്ത് ഭാരത് ട്രെെനർ ശ്രീ. പി എസ് റോബിനും പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ നൽകിയ ക്ലാസിന് ശ്രീ സുമേഷ്, ശ്രീ റോജോ എന്നിവരും നേത്യത്വം നൽകി. മുഖ്യമന്ത്രിയുടെ ഓൺലെെൻ ബോധവത്ക്കരണ ക്ലാസിൽ കുട്ടികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചിട്ടുണ്ട്.

2023-24 അധ്യയന വർഷും ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി. പ്രമുഖ ട്രെെനർ ശ്രീ.സുജിത്ത് ലാൽ നേത്യത്തം നൽകി.02-06-2023 ന് ലോക പുകയില വിരുദ്ധ ദിനത്തിൻെറ ഭാഗമായി കുട്ടികൾക്ക് നൽകിയ ക്ലാസിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ചാർളിയും, ലഹരി വിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് സിവിൽ എക്സെെസ് ഓഫീസർ ശ്രീ സജി പോളും നേത്യത്തം നൽകി.

ലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്ത ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.പ്ലക്കാർഡുകളുമായി നടത്തിയ റാലിയുടെ ഭാഗമായി സ്കൂൾ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ സന്ദ‍ർശിക്കുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തു.

മനുഷ്യ ചങ്ങല

കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തത് ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു.

ലഹരി വിരുദ്ധ ക്ലബ്ബ്

ജി എച്ച് എസ് കുറ‍ുമ്പാലയിലെ 2023-24 വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബിൻെറ കൺവീനായി ശിവന്യ കെ എസിനെ തെരഞ്ഞെടുത്തു.നാൽപ്പത് അംഗങ്ങളടങ്ങിയ ക്ലബ്ബ് സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകുന്നു.

പ്രതിജ്‍ഞ

ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി പ്രത്യേക സ്കൂൾ അസംബ്ലി ചേരുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു.2023 ജൂൺ 26 ന് ചേർന്ന സ്കൂൾ അസംബ്ലിയിൽ സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ലീഡർ ശിവന്യ കെ എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.