സംഗീതത്തിൽ ആറാടിയ ഒരു പ്രവേശനോത്സവം 2023-24

അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി .

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ 2023 24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടന്നു. പ്രവേശനോത്സവ ഗാനം കേൾപ്പിച്ചുകൊണ്ട് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.

സ്കൂൾ പ്രവേശനോത്സവം സിനിമ പിന്നണി ഗായകനായ ഉന്മേഷ് പൂങ്കാവ് നിർവഹിക്കുന്നു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡണ്ട് ശ്രീമതി സുജ ആശംസകൾ അറിയിച്ചു . അധ്യാപികയായ ജയശ്രീ സ്വാഗത പ്രസംഗം നടത്തി. സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി കൃതി രേഖപ്പെടുത്തി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ഇതോടൊപ്പം നടന്നു.

സംഗീതത്തിൽ ആറാടിയ ഒരു പ്രവേശനോത്സവം

സിനിമ പിന്നണിഗായകനായ ഉന്മേഷം പൂങ്കാവിൻറെ പാട്ടുകൾ ചുവടുവെച്ചു. ഏറെ ആവേശത്തോടെ ആയിരുന്നു കുട്ടികൾ . വാർഡ് മെമ്പർ ശ്രീരഞ്ജിത്തും ഗാനം ആലപിച്ചു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തൽസമയ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ മറ്റു കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.

 
 

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം 🌱🌱🌱🌱🌿🌿🌿 ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ രഞ്ജിത് KR

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായി തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു 
 

വായന ദിനം

വായന ദിനം ശ്രീ എ കെ ഗോപാലൻ സർ ഉത്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു .പ്രീത റാണി ടീച്ചർ കൃതജ്ഞത രേഖ പ്പെടുത്തി .

 

യോഗ ദിനം

യോഗ യുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത് അധ്യാപികയായ സിന്ധു ടീച്ചർ ആണ്

 

ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തിൽ എസ് വി എച് എസിൽ മദ്യവും മയക്കുമരുന്നും സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്. സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. . ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു.

 

സ്കൂൾ പച്ചക്കറി തോട്ടം

കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു. ഗ്രോബാഗ് കൃഷിയും, മഴമറ കൃഷിയും സ്കൂളിൽ ഉണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.

 
 

ഹരിതസഭ

പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ പങ്കെടുക്കുകയുണ് വിജയിക്കുകയും ചെയ്തു