ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം

22:32, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ)


ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം
വിലാസം
ശ്രീകണ്ഠമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Nidhin84





ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അതിരമ്പുഴ വില്ലേജില്‍ അതിരമ്പുഴ പഞ്ചായത്തില്‍ ശ്രീകണ്ഠമംഗലം P O യില്‍ 21-)0 വാര്‍ഡില്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ ഏറ്റുമാനൂര്‍ ഉപ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ ശ്രീകണ്ഠമംഗലം പ്രദേശത്ത് നമ്മുടെ ഈ കൊച്ചു സര്‍ക്കാര്‍ പള്ളിക്കൂടം സ്ഥിതിചെയ്യുന്നു .അതിരമ്പുഴ പഞ്ചായത്തിലെ 19(ഭാഗികം),20,21,22(ഭാഗികം),വാര്‍ഡുകള്‍ ഉള്‍പ്പെട്ട മുല്ലപ്പള്ളി ജംഗ്ഷന്‍,പനംചുവട്,മലയില്‍ പടി, പനയത്തികവല ,കോളനി ജംഗ്ഷന്‍,പള്ളിപ്പറമ്പ് ,കുട്ടിമുക്ക് ,കുറ്റിയേല്‍ കവല ,പുണ്യാളന്‍ കുന്ന്,ലിസ്യു,ളാപ്പള്ളി മണ്ണാര്‍കുന്ന് ,തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ടതാണ് ശ്രീകണ്ഠമംഗലം ഗ്രാമം. 20% ധനികരും 50% ഇടത്തരം കുടുംബങ്ങളും 30% ദരിദ്ര ജന വിഭാഗങ്ങളും ഉള്‍പ്പെട്ട യാഥാസ്ഥിതികമേല്‍ക്കൈ ഉള്ള പ്രദേശമാണ് ശ്രീകണ്ഠമംഗലം. ജാതീയവും സാമ്പത്തികവുമായ വേര്‍തിരിവുകളും അതിര്‍വരമ്പുകളും നിറഞ്ഞ ജീവിത ശൈലി പൊതുവേ കണ്ടുവരുന്നു. 30%വും അതില്‍ താഴെയും വരുന്ന ദരിദ്ര ജന വിഭാഗങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു . നാമ മാത്രമായ വിദ്യാലയങ്ങള്‍ നാട്ടില്‍ പൊതുവേ ഉണ്ടായിരുന്ന കാലത്ത് ഏതാണ്ട് 54 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ശ്രീകണ്ഠമംഗലത്ത് ഈ ഗവണ്മെന്‍റ് LP സ്കൂള്‍ തുടങ്ങിയത് . 1962 ല്‍ സ്കൂള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചു.മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ളയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഉമ്മര്‍ കോയയും ചേര്‍ന്ന സര്‍ക്കാരാണ് അനുമതി നല്‍കിയത് . അങ്ങനെ ശ്രീകണ്ഠമംഗലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സര്‍ക്കാര്‍ സ്കൂള്‍ നാടിനു സ്വന്തമായ് .ക്രിസ്ത്യന്‍ മാനെജ്മെന്‍റെ് സ്കൂളിന്‍റെ അംഗീകാരത്തിനു വേണ്ടിയുള്ള പരിശ്രമമാണ് ഈ പ്രദേശത്ത് ഗവ: സ്കൂള്‍ ആരംഭിക്കുന്നതിന് അവസരമൊരുക്കിയത് . ആദ്യ കാലത്ത് 400ഓളം കുട്ടികളും 14ഓളം അധ്യാപകരും നമുടെ സ്കൂളില്‍ ഉണ്ടായിരുന്നു.എന്നാല്‍ കാലാകാലങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്ന വൈകൃത നയങ്ങളും പരിഷ്കാരങ്ങളും പൊതുവേ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ജനങ്ങളെ അകറ്റുകയും സ്വകാര്യ – മാനേജ്‌മെന്‍റ് സ്കൂളുകളുടെ അതിപ്രസരവും അത്തരം സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിലെ രക്ഷിതാക്കളുടെ മിഥ്യാ ധാരണയും ,പൊതു സമൂഹത്തിനു മുന്‍പില്‍ ഗര്‍വ്കാട്ടാനുള്ള വ്യഗ്രതയും മറ്റ് സര്‍ക്കാര്‍ വിദ്യലയങ്ങളിലെന്നപോലെ നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട് .കുട്ടികളുടെ ഈ കുറവ് പരിഹരിക്കനാവശ്യമായ ബോധപൂര്‍വമായ സാമൂഹ്യ ഇടപെടല്‍ സ്കൂളില്‍ ഉണ്ടാക്കിയെടുത്ത്കൊണ്ടിരിക്കുന്നു . സഹാനുഭൂതിയും സാമൂഹ്യ പ്രതിബദ്ധതയും ദേശസ്നേഹവും പ്രായോഗിക പരിജ്ഞാനവും വളര്‍ത്തിയെടുക്കുന്ന തരത്തിലുള്ള ബോധപൂര്‍വമായ ഇടപെടലുകളിലൂടെ ലക്ഷണമൊത്ത കുരുന്നുകളേയും തലമുറയേയും വാര്‍ത്തെടുക്കുന്ന മൂശയായി സ്കൂളിനെ മാറ്റുവാനുള്ള സമഗ്ര പരിപാടിയും പദ്ധതികളുമാണ് SMCയും അധ്യാപകരും പൊതുസമൂഹവും ഉള്‍ചേര്‍ന്ന് നമ്മുടെ സ്കൂളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

2013-14, 2014-15, 2015-16 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഏറ്റുമാനൂര്‍ സബ് ജില്ലയിലെ മികച്ച LP സ്കൂളിനുള്ള പുരസ്‌കാരം നമ്മുടെ സ്കൂളിനു ലഭിച്ചു എന്നത് ഏറെ അഭിമാനകരമാണ്.ഈ അംഗീകാരം പൊതുസമൂഹത്തില്‍ സ്കൂളിന്‍റെ വളര്‍ച്ചക്ക് തുടക്കംകുറിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}