ചേരിക്കൽ ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ. ജില്ലയിലെ.തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്. ഉപജില്ലയിലെ .... പിണറായി.. സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ചേരിക്കൽ ജൂനിയർ ബേസിക് LP സ്കൂൾ.

ചരിത്രം

ശ്രീ . കാരിയാടൻ പൈതൽ നമ്പ്യാർ 1890 - ൽ സ്ഥാപിച്ചതാണ് ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ . വടക്കേക്കാട്ടിൽ എലിമെൻന്ററി ബോയ്സ് സ്കൂൾ എന്നായിരുന്നു ആദ്യപേര് . ചേരിക്കൽ പ്രദേശം വളരെ പിന്നോക്കാവസ്ഥായിലായിരുന്നു മിക്ക ആളുകളും കൂലിപ്പണിയും കൃഷിപ്പണിയും ചെയ്‌താണ്‌ ജീവിച്ചിരുന്നത് . ഈ ഗ്രാമത്തിൽ സ്കൂളുകളുടെ എണ്ണം കുറവായിരുന്നു . 1 കിലോമീറ്റർ ദൂരം നടന്നിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത് ഇതാണ് വിദ്യാലയം സ്ഥാപിക്കാൻനിടയായ കാരണം . 1896 -ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . നിഷ പ്രജീഷാണ് നിലവിലുള്ള മാനേജർ . നിഷ പ്രജീഷിൻെറ ഉടമസ്ഥതയിലയതോടുകൂടി സ്കൂളിലെ വികസന പ്രവർത്തനങ്ങൾ ഓരോന്നായി ചെയ്‌തുകൊണ്ടിരിക്കുന്നു .

                 1988 - ൽ  പഞ്ചായത്ത് നടത്തിയ  പൊതു പരീക്ഷയിൽ മികച്ച സ്കൂളിനുള്ള  അംഗീകാരം , പഞ്ചായത്ത് കലാമേളയിൽ  L .P വിഭാഗത്തിന്  ഒന്നാം  സ്ഥാനം  , തുടർച്ചയായ L .S .S  സ്കോളർഷിപ്പ്  സബ് . ജില്ലാതലത്തിൽ  കലാമേളയിൽ  മികച്ച  വിജയം . 2005  - 2006  ലെ  സ്കൂൾ  ശതാബ്ദിയാഘോഷം  ഇതെല്ലാം  സ്കൂളിന്റെ  യശസ്സ്  ഉയർത്തുന്നു

ഭൗതികസൗകര്യങ്ങൾ

നിലവിൽ നാലു ക്ലാസ്സുകളായി തരംതിരിച്ചിട്ടുണ്ട് . നഴ്സറിയ്ക്ക് പ്രത്യേക ക്ലാസ്സ്മുറി , കുട്ടികൾക്ക് വാഹന സൗകര്യം , കുട്ടികൾക്ക് ചൂടുകാലത്ത് പ്രയോജനപ്പെടുന്ന രീതിയിൽ ഫാൻ , കമ്പ്യൂട്ടർ സ്വകാര്യം എന്നിവ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാവാസന പ്രോത്സാഹിപ്പിക്കാൻ ഒറിഗാമി പരിശീലിപ്പിക്കുന്നു . കൃഷി  വാസനയുണ്ടാക്കാൻ പച്ചക്കറി കൃഷിയും , കലാകായിക  പ്രോത്സാഹിപ്പിക്കാൻ   വേണ്ടി  കലാകായിക പരിശീലനം (ഡാൻസ് , കവിത , കായികം ) നൽകുന്നു

മാനേജ്‌മെന്റ്

ജാനകിയമ്മ ( 2016 വരെ ) , നിഷ പ്രജീഷ് (2017 മുതൽ തുടരുന്നു )

മുൻസാരഥികൾ

ശങ്കരൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,നാണി ടീച്ചർ , വസന്ത ടീച്ചർ, രജനി ടീച്ചർ ( തുടരുന്നു ).

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രഞ്ജിത്ത് : തുമ്പ I .S R .O ,കെ.കെ .രാജീവൻ  : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .

വഴികാട്ടി

തലശ്ശേരി റെയിൽവേ സ്റ്റേഷനലിൽ നിന്നും 9.7 കി. മി ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.തലശ്ശേരി ബസ്സ് സ്റ്റാൻഡിൽ നിന്നും പിണറായി ബസ്സ് കയറി, പിണറായി ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും പോലീസ് സ്റ്റേഷൻ റോഡ് ഭാഗത്തേക്ക് 1.4 കി.മി അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map

width800zoom16

"https://schoolwiki.in/index.php?title=ചേരിക്കൽ_ജെ_ബി_എസ്&oldid=2527359" എന്ന താളിൽനിന്ന് ശേഖരിച്ചത്